ടോക്കിയോ : ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് നിന്ന് 80 കിലോമീറ്റർ അകലെയായി 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി.തിങ്കളാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തെത്തുടർന്ന് 90,000 പേരെയാണ് അധികൃതർ ഒഴിപ്പിച്ചത്. ഭൂകമ്പത്തിന് പിന്നാലെ 40-50 സെന്റീമീറ്റർ ഉയരത്തിൽ സുനാമി തിരമാലകളുമുണ്ടായി. വരും ദിവസങ്ങളിൽ കൂടുതൽ ഭൂകമ്പങ്ങൾക്ക് സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി .ചൊവ്വാഴ്ച പുലർച്ചെ 5.1 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവും ജപ്പാനിൽ ഉണ്ടായതായി റിപ്പോർട്ടുണ്ട്.






