Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzha71-ാമത് നെഹ്റു...

71-ാമത് നെഹ്റു ട്രോഫി ഭാഗ്യചിഹ്നം : എൻട്രികൾ ക്ഷണിച്ചു

ആലപ്പുഴ: പുന്നമടക്കായലിൽ ആഗസ്റ്റ് 30ന് നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാനുള്ള മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. ജൂലൈ 28 ന് വൈകിട്ട് അഞ്ച് വരെ എന്‍ട്രികള്‍ നൽകാം.

എ-4 സൈസ് ഡ്രോയിംഗ് പേപ്പറിൽ മൾട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേണ്ടത്. സൃഷ്ട‌ികൾ മൗലികമായിരിക്കണം. എൻട്രികൾ അയക്കുന്ന കവറിൽ ’71-ാമത് നെഹ്റു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം’ എന്നു രേഖപ്പെടുത്തിയിരിക്കണം. ഒരാൾക്ക് ഒരു എൻട്രിയേ നൽകാനാകൂ. പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ പ്രത്യേകം പേപ്പറിൽ എഴുതി എൻട്രിക്കൊപ്പം സമർപ്പിക്കണം.

തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടിയ്ക്ക് 10,001 രൂപ സമ്മാനമായി നൽകും. വിലാസം: കൺവീനർ, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ- 688001. ഫോൺ: 0477-2251349.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുപ്പിയുടെ അടപ്പ് വിഴുങ്ങി നാല് വയസുകാരന് ദാരുണാന്ത്യം

തൃശ്ശൂർ : തൃശ്ശൂരിൽ കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി നാല് വയസുകാരൻ മരിച്ചു.ആദൂരില്‍ താമസിക്കുന്ന കണ്ടേരി വളപ്പില്‍ ഉമ്മറിന്റെ മകന്‍ മുഹമ്മദ് ഷഹൽ (4) ആണ് മരിച്ചത്. വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി അബോധാവസ്ഥയില്‍...

പെരിങ്ങര പഞ്ചായത്തിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക്  ലാപ്ടോപ്പ് വിതരണം ചെയ്തു

തിരുവല്ല : പെരിങ്ങര  ഗ്രാമപഞ്ചായത്ത് 2025-26 സാമ്പത്തിക വർഷത്തെ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന ലാപ്ടോപ്പുകളുടെ വിതരണ ഉദ്ഘാടനം പ്രസിഡന്റ് എബ്രഹാം തോമസ് നിർവഹിച്ചു. വൈസ് പ്രസിഡണ്ട്...
- Advertisment -

Most Popular

- Advertisement -