Tuesday, November 4, 2025
No menu items!

subscribe-youtube-channel

HomeNewsNationalഎസ്എസ്എല്‍വി-ഡി3 വിക്ഷേപണം...

എസ്എസ്എല്‍വി-ഡി3 വിക്ഷേപണം വിജയം

ബെംഗളൂരു : ഐഎസ്ആര്‍ഒ വിക്ഷേപണ വാഹനമായ സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ ( എസ്എസ്എല്‍വി-ഡി3 ) വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽനിന്ന് രാവിലെ 9.17-നാണ് ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇഒഎസ്-08 നെയും വഹിച്ചുകൊണ്ട് എസ്എസ്എല്‍വി-ഡി3 വിക്ഷേപണം നടന്നത് .

ഏകദേശം 13 മിനുറ്റ് സമയം കൊണ്ട് വിക്ഷേപണം പൂര്‍ത്തിയായി.കാലാവസ്ഥാ നിരീക്ഷണത്തിനും ദുരന്തനിവാരണത്തിനും ആവശ്യമായ വിവരങ്ങൾ ഇഒഎസ്-08 ൽ നിന്നും ലഭിക്കും.ഒരുവർഷം പ്രവർത്തനകാലാവധിയുള്ള ഇ.ഒ.എസ്.-08 ചെറു ഉപഗ്രഹത്തിൽ മൂന്നു നിരീക്ഷണോപകരണങ്ങളാണുള്ളത്.

ഇസ്രൊയുടെ എറ്റവും ചെറിയ വാണിജ്യ വിക്ഷേപണ വാഹനമായ എസ്.എസ്.എൽ.വി.യുടെ മൂന്നാമത്തെ പരീക്ഷണ വിക്ഷേപണമായിരുന്നു. നിർമാണസമയവും വിക്ഷേപണച്ചെലവും വളരെ കുറവാണെന്നതാണ് എസ്.എസ്.എൽ.വി.യുടെ പ്രത്യേകത. വിക്ഷേപണ വിജയത്തോടെ എസ്എസ്എൽവി വികസനം പൂർത്തിയായതായി ഇസ്രൊ ചെയർമാൻ എസ് സോമനാഥ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

KERALA LOTTERY RESULT 30/03/2024: Karunya Lottery Result KR-647

1st Prize Rs.80,00,000/- KN 160502 (PALAKKAD) Consolation Prize Rs.8,000/- KO 160502 KP 160502 KR 160502 KS 160502 KT 160502 KU 160502 KV 160502 KW 160502 KX...

ആലുവയിൽ വീട്ടില്‍ നിന്ന് നാല് തോക്കുകളും പണവും പിടിച്ചെടുത്തു

കൊച്ചി : ആലുവ ആലങ്ങാട് പൊലീസിന്റെ പരിശോധനയിൽ 4 തോക്കുകളും പണവും കണ്ടെത്തി. റിയാസ് എന്നയാളുടെ വീട്ടിൽ നിന്നാണ് തോക്കുകൾ പിടിച്ചത്.ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് വീട് റെയ്ഡ് ചെയ്തത്. രണ്ട്...
- Advertisment -

Most Popular

- Advertisement -