Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsഅറുപതൊന്നുകാരൻ സൈക്കിളിൽ...

അറുപതൊന്നുകാരൻ സൈക്കിളിൽ നിന്നും വീണ് മരിച്ചു

തിരുവല്ല : കല്ലുങ്കൽ സ്വദേശിയായ 61 കാരൻ സൈക്കിളിൽ നിന്നും വീണ് മരിച്ചു. കല്ലുങ്കൽ പാപ്പിനാട്ടിൽ വീട്ടിൽ  മുരളി കെ പി  ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തുകലശ്ശേരി ശ്രീരാമകൃഷ്ണ ആശ്രമത്തിന് സമീപം ആയിരുന്നു സംഭവം. തലയ്ക്ക് ഗുരുതര പരിക്കേറ്റ് വഴിയരികിൽ വീണു കിടന്നിരുന്ന മുരളിയെ സമീപവാസികൾ ചേർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടു മണിയോടെ മരണപ്പെട്ടു. അസ്വാഭാവിക മരണത്തിന് തിരുവല്ല പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാര്യ : ശ്യാമള. മക്കൾ : ശ്യാം , ശരത്. മരുമകൾ : നിഖില. സംസ്കാരം നാളെ വൈകിട്ട് 5ന്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അടൂർ ബൈപ്പാസിൽ  കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറി: നാലുപേര്‍ക്ക് പരിക്ക്

അടൂര്‍: അടൂർ ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ  അപകടത്തിൽ 4 യുവാക്കള്‍ക്ക് പരിക്ക്. കാറിലുണ്ടായിരുന്ന പന്തളം സ്വദേശികളായ സബിന്‍, വിഷ്ണു, ആദര്‍ശ്, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ വിഷ്ണു, ആദര്‍ശ് എന്നിവരുടെ പരിക്ക് ...

ലെബനനിൽ ഹിസ്ബുള്ളക്കെതിരെ കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ

ടെൽഅവീവ്‌ : തെക്കൻ ലെബനനിൽ ഹിസ്ബുള്ളക്കെതിരായി കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ. ഇന്നലെ രാത്രിയോടെ ഇസ്രയേൽ ടാങ്കറുകൾ ലബനൻ അതിർത്തി കടന്നു. മേഖലയിൽ നിയന്ത്രിത ഗ്രൗണ്ട് റെയ്ഡ് ആരംഭിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഇസ്രയേലി...
- Advertisment -

Most Popular

- Advertisement -