Wednesday, December 4, 2024
No menu items!

subscribe-youtube-channel

HomeNewsKochiസിനിമയിൽ പവർ...

സിനിമയിൽ പവർ ഗ്രൂപ്പും മാഫിയയും ഇല്ല : റിപ്പോർട്ട് ‘അമ്മ’ക്കെതിരല്ല

കൊച്ചി : ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിച്ച്‌ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ. റിപ്പോർട്ടിലെ പ്രതികരണം അറിയിക്കാൻ സംഘടന വാർത്താസമ്മേളനം നടത്തി.ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമെന്ന് ജനറൽ സെക്രട്ടറി സിദ്ദിഖ് പ്രതികരിച്ചു.റിപ്പോർട്ട് പുറത്തുവരുമ്പോൾ ഒരു ഷോയുടെ റിഹേഴ്സൽ നടക്കുകയായിരുന്നു. അതിനാലാണ് പ്രതികരണം വൈകിയത്. മലയാള സിനിമയിലുള്ളവര്‍ മുഴുവന്‍ മോശക്കാരാണ് എന്ന അര്‍ഥത്തില്‍ പരാമര്‍ശങ്ങളില്‍ വിഷമമുണ്ടെന്നും സിദ്ദീഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പവർ ഗ്രൂപ്പിനെക്കുറിച്ച് അറിയില്ല.എല്ലാ സംഘടനകളിൽനിന്നും 2 പേരെ വീതം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ഹൈപവർ കമ്മിറ്റി രൂപീകരിച്ചിരുന്നു. അല്ലാതെ ഒരു പവർ ഗ്രൂപ്പും മാഫിയയും സിനിമ മേഖലയില്‍ ഇല്ല . തെറ്റ് ചെയ്തവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണെന്നും ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുതെന്നും സിദ്ദിഖ് പറഞ്ഞു .

ഈ റിപ്പോര്‍ട്ടില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മന്ത്രി സജി ചെറിയാന്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഭാഗമായി നിര്‍ദേശങ്ങള്‍ അമ്മ ഭാരവാഹികള്‍ സമര്‍പ്പിച്ചു. അമ്മയില്‍ യാതൊരു ഭിന്നതയുമില്ല.അമ്മ സംഘടനയിലെ ഭൂരിഭാഗം പേരെയും ഹേമ കമ്മീഷന്‍ വിളിപ്പിച്ചിട്ടില്ല.വിളിച്ചവരോട് പ്രതിഫലം സംബന്ധിച്ച ചില കാര്യങ്ങൾ മാത്രമാണ് ചോദിച്ചത്. സ്ത്രീകള്‍ക്ക് സൗകര്യങ്ങളില്ല എന്ന് പറയുന്നത് ശരിയല്ല. ഇപ്പോള്‍ അതിലെല്ലാം മാറ്റങ്ങളുണ്ടായിട്ടുണ്ട് .സിദ്ദീഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പറക്കെഴുന്നള്ളിപ്പും അൻപൊലിയും

തിരുവല്ല : വളഞ്ഞവട്ടം തിരുആലുംത്തുരുത്തി ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പറക്കെഴുന്നള്ളിപ്പ് ഏപ്രിൽ 19 വെള്ളിയാഴ്ച മുതൽ 23 ചൊവ്വാഴ്ച വരെ തൻ കരകളിൽ നടക്കും. കാലാവസ്ഥയുടെ പരിതാപകരമായ അവസ്ഥയാൽ മറ്റു കരകളിൽ...

ബംഗ്ലാദേശ് കലാപം : 205 ഇന്ത്യക്കാരുമായി ധാക്കയിൽ നിന്ന് എയർ ഇന്ത്യ സർവീസ് നടത്തി

ധാക്ക : ഷെയ്ഖ് ഹസീന രാജ്യം വിട്ട ശേഷവും ബംഗ്ലാദേശിൽ കലാപം തുടരുന്ന  സാഹചര്യത്തിൽ  6 കുഞ്ഞുങ്ങളടക്കം 205 ഇന്ത്യക്കാരെ എയർ ഇന്ത്യയുടെ പ്രത്യേക ചാർട്ടർ വിമാനത്തിൽ ധാക്കയിൽ നിന്ന് ഇന്ന് രാവിലെ...
- Advertisment -

Most Popular

- Advertisement -