Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNew Delhiഅന്താരാഷ്ട്ര ക്രിക്കറ്റില്‍...

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ശിഖര്‍ ധവാന്‍

ന്യൂഡൽഹി : അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിരമിക്കുന്നതായി താരം പ്രഖ്യാപിച്ചത്. ആഭ്യന്തര മത്സരങ്ങളിലും ഇനി കളിക്കില്ലെന്ന് താരം പറഞ്ഞു.

2010ൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച താരം ഇന്ത്യയ്‌ക്കായി 34 ടെസ്റ്റ് മത്സരങ്ങളും 167 ഏകദിനവും 68 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഇടംകൈയ്യന്‍ ഓപ്പണിങ് ബാറ്റ്സ്മാൻ എന്ന നിലയില്‍ ഇന്ത്യന്‍ ടീമില്‍ തന്റേതായ സാന്നിധ്യം ഉറപ്പിക്കാന്‍ ധവാന് കഴിഞ്ഞു. 2022 ഡിസംബറിലാണ് അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത്. ഒപ്പം നിന്നവർക്ക് നന്ദി അറിയിക്കുന്നതായി പറഞ്ഞ അദ്ദേഹം ആരാധകരാേടുള്ള സ്‌നേഹവും പ്രകടിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക്‌ നൽകിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കളെന്ന് പരാതി

വയനാട് : ചൂരൽമലയിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക്‌ നൽകിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കളെന്ന് പരാതി.മേപ്പാടി പഞ്ചായത്ത്‌ കഴിഞ്ഞദിവസം വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലെ അരി ,ഗോതമ്പുപൊടി ഉൾപ്പെടെയുള്ള സാധനങ്ങളാണ് പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍...

ജമ്മുകശ്മീർ പാകിസ്ഥാന്റേതാണെന്ന് കാണിക്കുന്ന ഭൂപടം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു : ക്ഷമാപണം നടത്തി ഇസ്രായേൽ പ്രതിരോധസേന

ന്യൂഡൽഹി : ജമ്മുകശ്മീർ പാകിസ്ഥാന്റേതാണെന്ന് കാണിക്കുന്ന ഭൂപടം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ ക്ഷമാപണം നടത്തി ഇസ്രായേൽ പ്രതിരോധസേന. ഇറാന്‍ ഒരു ആഗോള ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള മാപ്പിലാണ്...
- Advertisment -

Most Popular

- Advertisement -