Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsവിദേശമദ്യവുമായി എഴുപത്തിരണ്ടുകാരൻ...

വിദേശമദ്യവുമായി എഴുപത്തിരണ്ടുകാരൻ പോലീസിൻ്റെ പിടിയിൽ

തിരുവല്ല : വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന വിദേശമദ്യവുമായി
എഴുപത്തിരണ്ടുകാരൻ പോലീസിൻ്റെ പിടിയിൽ. അത്തിക്കയം കുടമുരുട്ടി കല്ലക്കപ്പതാലിൽ ശിവരാജ് (72) ആണ് പെരുനാട് പോലീസിന്റെ
പിടിയിലായത്.
ഇയാൾ വിദേശമദ്യം കച്ചവടം ചെയ്യുന്നെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ  പോലീസ് വീടിന് സമീപത്ത് നടത്തിയ  പരിശോധനയിൽ പറമ്പിലെ  കോഴിക്കൂടിനുള്ളിൽ നിന്നും പൊട്ടിക്കാത്ത അര ലിറ്ററിന്റെ 10 കുപ്പി മദ്യം പിടിച്ചെടുത്തു.പോലീസ് ഇൻസ്പെക്ടർ ആർ എസ് ആദർശിന്റെ നേതൃത്വത്തിലാരുന്നു പരിശോധന.
വീടിന്റെ പരിസരത്ത് പോലീസ് എത്തിയപ്പോൾ മദ്യപിക്കാൻ എത്തിയ ഒരാൾ ഓടിരക്ഷപ്പെട്ടു. ശിവരാജനെ വിൽപ്പനക്കായി പൊട്ടിച്ച മദ്യക്കുപ്പിയും ഗ്ലാസ്സുമായി  പിടികൂടി. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സെറ്റിൽ ​ഗുണ്ടാ ആക്രമണം : പ്രൊഡക്ഷൻ മാനേജർക്കു പരിക്ക്

കോഴിക്കോട് : ഷെയ്ൻ നിഗം നായകനായ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ ഗുണ്ടാ ആക്രമണം. ഒരു സംഘം ആളുകൾ പ്രൊഡക്‌ഷൻ മാനേജർ ടി.ടി.ജിബുവിനെ ക്രൂരമായി മർദിച്ചു.കോഴിക്കോട് കാരപ്പറമ്പിലെ സെറ്റിലാണ് വ്യാഴാഴ്ച അർദ്ധരാത്രി ആക്രമണമുണ്ടായത്.സാരമായി പരിക്കേറ്റ...

വെള്ളക്കെട്ട് : ചികിത്സ താമസിച്ച് 69 കാരൻ മരിച്ചു

തിരുവല്ല : പെരിങ്ങരയിൽ  വെള്ളക്കെട്ട് മൂലം  ചികിത്സ താമസിച്ച് 69 കാരൻ മരിച്ചു.   കനത്ത മഴപെയ്താൽ വെള്ളത്താൽ ചുറ്റപ്പെട്ട് ഒറ്റപ്പെടുന്ന പെരിങ്ങര പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെടുന്ന ഗണപതിപുരം നിവാസിയായ ആര്യ ഭവനിൽ...
- Advertisment -

Most Popular

- Advertisement -