കൊച്ചി : സംവിധായകൻ ആഷിഖ് അബു സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയിൽ നിന്നും രാജിവച്ചു.കാപട്യം നിറഞ്ഞവരാണ് ഫെഫ്കയുടെ നേതൃത്വത്തിലുള്ളതെന്ന് ആരോപിച്ചാണ് രാജി.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നേതൃത്വം കുറ്റകരമായ മൗനം പാലിച്ചുവെന്നും സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിൽ സംഘടനയും നേതൃത്വവും പരാജയപ്പെട്ടിരിക്കുന്നുവെന്നും ആഷിക് അബു വാർത്താ കുറിപ്പിൽ ആരോപിച്ചു.