Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeSportsപാരാലിമ്പിക്സ് :...

പാരാലിമ്പിക്സ് : ജാവലിൻ ത്രോയിൽ റെക്കോർഡ് നേട്ടവുമായി സുമിത് ആൻ്റിൽ : ഇന്ത്യക്ക് മൂന്നാം സ്വർണം

പാരീസ് : പാരാലിമ്പിക്സിൽ ജാവലിൻ ത്രോയിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യയുടെ സുമിത് ആൻ്റിൽ.പുരുഷൻ ജാവലിൻ ത്രോ F64 വിഭാ​ഗത്തിലാണ് സുമിത് ആൻ്റിൽ സ്വർണം നേടിയത്.ഇതോടെ പാരാലിമ്പിക്സിൽ ഇന്ത്യക്ക് മൂന്നു സ്വർണമായി .

70.59 മീറ്റർ ദൂരം എറിഞ്ഞാണ് സുമിത് ഒന്നാം സ്ഥാനത്തെത്തിയത്..ടോക്കിയോ പാരാലിംപിക്സിലും സുമിത് ഇന്ത്യയ്ക്കായി സ്വർണം നേടിയിരുന്നു. ഹരിയാനയിലെ സോനിപത്ത് സ്വദേശിയാണ് .തിങ്കളാഴ്ച പുരുഷ സിംഗിൾസ് ബാഡ്മിന്റൻ എസ്എല്‍ 3 ഇനത്തിൽ നിതേഷ് കുമാറും സ്വർണം നേടിയിരുന്നു.

പാരാലിമ്പിക്സിൽ ഇന്ത്യക്ക് ഇതുവരെ മൂന്ന് സ്വർണവും അഞ്ച് വെള്ളിയും ആറ് വെങ്കലവും ഉൾപ്പെടെ 14 മെഡലുകളായി.മെഡൽ പട്ടികയിൽ 14–ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 18-11-2024 Win Win W-796

1st Prize Rs.7,500,000/- (75 Lakhs) WL 826729 (ERNAKULAM) Consolation Prize Rs.8,000/- WA 826729 WB 826729 WC 826729 WD 826729 WE 826729 WF 826729 WG 826729 WH 826729 WJ...

നാല് ആഴ്ചയ്ക്കുള്ളിൽ ഹെൽത്ത് കാർഡ് എടുത്തില്ലെങ്കിൽ കർശന നടപടി: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ നാലാഴ്ചയ്ക്കുള്ളിൽ ഹെൽത്ത് കാർഡ് എടുത്തില്ലെങ്കിൽ ഭക്ഷ്യ സുരക്ഷാവകുപ്പ് കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി...
- Advertisment -

Most Popular

- Advertisement -