Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsവന്യജീവി ആക്രമണം...

വന്യജീവി ആക്രമണം : പ്രതിരോധത്തിനായി എംഎൽഎ ഫണ്ടിൽ നിന്നും സമഗ്ര പദ്ധതി

റാന്നി : റാന്നിയിൽ വന്യജീവി ആക്രമണ പ്രതിരോധത്തിനായി എംഎൽഎ ഫണ്ടിൽ നിന്നും സമഗ്ര പദ്ധതി ഒരുങ്ങുന്നു. ഇതിൻറെ ഭാഗമായി സോളാർ വേലി , കിടങ്ങ്, മറ്റ് നൂതന പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്ന സമഗ്ര പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. പദ്ധതി നിർവ്വഹണം സംബന്ധിച്ച് ജനകീയ അഭിപ്രായം തേടുന്നതിന് മുന്നോടിയായി ജനപ്രതിനിധികളുടെയും, കർഷക സംഘടനകളുടെയും വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെയും വനം വകുപ്പിന്റെയും യോഗം മൂന്നു മേഖലകളിൽ വിളിച്ചുചേർത്തു.

പെരുനാട് , വടശ്ശേരിക്കര, നാറാണംമൂഴി പഞ്ചായത്തുകളിലെ കാട്ടുമൃഗ ശല്യം ഏറ്റവും രൂക്ഷമായിഅനുഭവപ്പെടുന്ന മേഖലകളിലാണ് ഒന്നാം ഘട്ടമായി എംഎൽഎ ഫണ്ടിൽ നിന്നും പദ്ധതിക്ക് തുടക്കമാകുന്നത്. തുടർന്ന് മറ്റു പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കും. പദ്ധതിയുടെ ആദ്യഘട്ടമായി 50 ലക്ഷം രൂപയാണ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചിരിക്കുന്നത്.

പെരിയാർ ടൈഗർ റിസർവിലെ കൺസർവേഷൻ ബയോളജിസ്റ്റുകളുടെ വിദഗ്ധ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാവും വന്യജീവി പ്രതിരോധത്തിനുള്ള രൂപരേഖ തയ്യാറാക്കുക.കാട്ടുമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് പൂർണമായും തടഞ്ഞ് മനുഷ്യജീവനും കാർഷിക വിളകൾക്കും സംരക്ഷണം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തുടർന്നുള്ള വർഷങ്ങളിൽ കാട്ടുമൃഗശല്യം രൂക്ഷമായ എല്ലാ ഭാഗങ്ങളിലും പ്രതിരോധ മാർഗങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം .

വിവിധ സ്ഥലങ്ങളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ്മാരായ ലത മോഹൻ, സോണിയ മനോജ്, ജില്ലാ പഞ്ചായത്തംഗം ജോർജ് എബ്രഹാം, ഡി എഫ് ഒ ജയകുമാർ ശർമ, ഡപ്യൂട്ടി റേഞ്ച് ഓഫീസർമാരായ ബി ദിലീഫ്, എ എസ് അശോക് എന്നിവർ സംസാരിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബിഎംഎസ്ആർഎ ജില്ല ജനറൽ ബോഡി മീറ്റിംഗ്

തിരുവല്ല : ബിഎംഎസ്ആർഎ പത്തനംതിട്ട ജില്ല ജനറൽ ബോഡി മീറ്റിംഗ് തിരുവല്ല ബി. എം. എസ് കാര്യാലയത്തിൽ വെച്ച് നടന്നു. ബിഎംഎസ്ആർഎ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പെരിങ്ങോൾ അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ്...

മകരവിളക്ക് മഹോത്സവം: വാട്ടർ അതോറിറ്റി പൂർണ്ണശേഷിയിൽ ജലശുദ്ധീകരണം ആരംഭിച്ചു

ശബരിമല: കേരളാ വാട്ടർ അതോറിറ്റി ശബരിമലയിലെ ജലശുദ്ധീകരണശാലകളുടെ പ്രവർത്തനം പൂർണ്ണശേഷിയിലേക്കുയർത്തി. ശബരിമല തീർത്ഥാടന സീസണിൽ ഭക്തജന പ്രവാഹം സാധാരണ ആയിരിക്കുന്ന ദിവസങ്ങളിൽ 18 മണിക്കൂർ ജലശുദ്ധീകരണമാണ് നടക്കുന്നത്. മകരവിളക്ക് മഹോത്സവകാലത്തെ ഭക്തജനത്തിരക്കിൻ്റെ ഭാഗമായാണ്...
- Advertisment -

Most Popular

- Advertisement -