Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsഓണവിപണി :...

ഓണവിപണി : ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കി

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധനകൾ ശക്തമാക്കി.45 പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധന.

ഓണക്കാലത്ത് വിപണിയിൽ അധികമായെത്തുന്ന പാൽ, ഭക്ഷ്യ എണ്ണകൾ, പപ്പടം, പായസം മിശ്രിതം, ശർക്കര, നെയ്യ്, വിവിധ തരം ചിപ്സ്, പച്ചക്കറികൾ, ചായപ്പൊടി, പരിപ്പുവർഗങ്ങൾ, പഴങ്ങൾ, മത്സ്യം, മാംസം തുടങ്ങിയവയുടെ ഉത്പാദന വിതരണ വില്പന കേന്ദ്രങ്ങളിലും, ഹോട്ടൽ, ബേക്കറി, തട്ടുകടകൾ, കാറ്ററിംഗ് യൂണിറ്റുകൾ എന്നിവിടങ്ങളിലും ചെക്ക് പോസ്റ്റുകളിലും പരിശോധനയുണ്ടാകും.

അയൽ സംസ്ഥാനങ്ങളിൽ നിന്നും അധികമായെത്തുന്ന പാൽ, എണ്ണ, പച്ചക്കറികൾ എന്നിവയുടെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് 24 മണിക്കൂറും പരിശോധന നടത്തും.വീഴ്ചകൾ കണ്ടെത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മെഗാ 157 ചിത്രികരണം: തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി ആലപ്പുഴയിൽ

ആലപ്പുഴ: ഒരു ഇടവേളയക്ക് ശേഷം  തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി കേരളത്തിൽ എത്തി. ആലപ്പുഴയിൽ മെഗാ 157ചിത്രീകരണത്തിന്റെ ഭാഗമായിട്ടാണ് എത്തിയത്.  നിലവില്‍ പുരോഗമിക്കുന്ന ഷെഡ്യൂളില്‍ ഒരു ഗാന രംഗം ചിത്രീകരിക്കുന്നത് ആലപ്പുഴ പശ്ചാത്തലത്തിലാണ്. ചിത്രത്തിലെ...

വിജയിന്റെ ജ്യോതിഷിയെ സ്പെഷൽ ഡ്യൂട്ടി ഓഫിസറായി നിയമിച്ചു

ചെന്നൈ : തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ച ജ്യോതിഷിയെ സ്പെഷൽ ഡ്യൂട്ടി ഓഫിസറായി നിയമിച്ചു .ജ്യോതിഷിയും ടിവികെ വക്താവുമായ റിക്കി രാധൻ പണ്ഡിറ്റിനെയാണ് ഒഎസ്ഡി ആയി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. വിജയ് തമിഴ്നാട്ടിൽ...
- Advertisment -

Most Popular

- Advertisement -