Sunday, August 16, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ കളഭാഭിഷേകത്തിനുള്ള...

ശബരിമലയിൽ കളഭാഭിഷേകത്തിനുള്ള ചന്ദനം അരച്ചെടുക്കുന്നതിനുള്ള സംവിധാനം ആരംഭിച്ചു.

ശബരിമല : കളഭാഭിഷേകത്തിനുള്ള ചന്ദനം  അരച്ചെടുക്കുന്നതിനുള്ള സംവിധാനം ശബരിമല സന്നിധാനത്ത് ആരംഭിച്ചു. കളഭാഭിഷേകത്തിനും ഭക്തർക്ക് വിതരണം ചെയ്യുന്നതിനുമുള്ള ചന്ദനമാണ് ഇനി മുതൽ സന്നിധാനത്ത് അരച്ചു വിതരണം ചെയ്യുന്നത്.

നിലവിൽ അരച്ച ചന്ദനം വാങ്ങിയാണ് ഉപയോഗിച്ചിരുന്നത്. ചന്ദനം അരയ്ക്കുന്ന ഉപകരണം ഒരു ഭക്തൻ വഴിപാടായി സമർപ്പിച്ചതാണ് ഇന്നു മുതൽ പ്രവർത്തനമാരംഭിച്ചത്.

മെഷിനിൻ്റെ പ്രവർത്തനോദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് നിർവഹിച്ചു. ചന്ദനം അരയ്ക്കുന്നതിന് 2 മെഷിനുകളാണ് ലഭിച്ചത്. ദേവസ്വം ബോർഡിന്റെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന ചന്ദനമുട്ടികളാണ് അരയ്ക്കാൻ ഉപയോഗിക്കുന്നത്. ഇത് തീരുന്ന മുറയ്ക്ക് വനം വകുപ്പിൽ നിന്ന് വാങ്ങാനാണ് തീരുമാനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇക്കോ ടൂറിസം സെന്ററിലെയും ആനത്താവളത്തിലെയും പ്രവർത്തന സമയത്തിൽ മാറ്റം

കോന്നി : ഇക്കോ ടൂറിസം സെന്ററിലെയും ആനത്താവളത്തിലെയും പ്രവർത്തന സമയത്തിൽ വനംവകുപ്പ് മാറ്റം വരുത്തി. ആനത്താവളത്തിൽ ആനകൾക്ക് വ്യായാമം നൽകുന്നതിന്റെ ഭാഗമായാണ് സമയം പുന:ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ...

ശബരിമല സ്വർണാപഹരണകേസ്:   എൻ വാസുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

പത്തനംതിട്ട: ശബരിമല സ്വർണാപഹരണകേസിൽ അറസ്റ്റിലായ  ദേവസ്വം മുൻ കമ്മീഷണറും ദേവസ്വം മുൻ പ്രസിഡൻ്റുമായിരുന്ന എൻ വാസുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇന്ന് രാത്രി 7.10 ന് പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ്...
- Advertisment -

Most Popular

- Advertisement -