മഹാത്മാക്കളായ ഡോ: ബി.ആർ അംബേദ്ക്കർ ,അയ്യൻകാളി എന്നിവരുടെ പ്രത്യാശാസ്ത്രങ്ങളും ദർശനങ്ങളും സ്വീകരിച്ച് കൊണ്ട് രാഷ്ട്രീയവും സാമൂഹ്യനീതി പ്രക്ഷോഭങ്ങളും സജീവമാക്കുന്നതിനുള്ള ക്രിയാത്മകമായ പരിപാടികൾ സമ്മേളനം വിശകലനം ചെയ്യുന്നതോടൊപ്പം ജനസംഖ്യാടിസ്ഥാനത്തിൽ ജാതി സെൻസസ് നടപ്പാക്കേണ്ടതിൻ്റെ ആവശ്യകതയും സമ്മേളനത്തിൽ ചർച്ച ചെയ്യും.
ഇതിൻ്റെ ഭാഗമായി 30-ന് വൈകിട്ട് 4ന് മുതൽ വിവിധ സ്ഥലങ്ങളിലെ ശാഖയിൽ നിന്നും പതാക – കൊടിമര- കപ്പിയും കയറും – ജാഥകൾ ആഞ്ഞിലിമൂട് ജംഗ്ഷനിൽ നിന്നും ടൗൺ ചുറ്റി സമ്മേളന നഗറിലേക്ക് എത്തുമ്പോൾ അതാത് ശാഖ സെക്രട്ടറിമാരിൽ നിന്നും ഏറ്റുവാങ്ങുമെന്ന് ഭാരവാഹികളായ എം കെ മുരളീധരൻ, സി.ഒ രാജൻ,കെ.ജി സോമൻ, പി.കെ വിദ്യാധരൻ, കെ.കെ ഓമനക്കുട്ടൻ ,കെ .സി തമ്പി എന്നിവർ അറിയിച്ചു.