തിരുവല്ല : എഴിഞ്ഞില്ലം 386 നമ്പർ എൻ എസ് എസ് കരയോഗത്തിന്റെ കുടുംബ സംഗമം എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗവും താലൂക് യൂണിയൻ പ്രസിഡന്റും ആയ ആർ മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം വൈസ് പ്രസിഡന്റ് രതീഷ് അധ്യക്ഷനായിരുന്നു. യൂണിയൻ സെക്രട്ടറി പി ആർ സുനിൽ, യൂണിയൻ ഇൻസ്‌പെക്ടർ പ്രവീൺകുമാർ, കരയോഗം സെക്രട്ടറി ശ്രീകുമാർ, നിഷ അനീഷ് എന്നിവർ സംസാരിച്ചു. ദൂരദർശൻ വാർത്താ അവതാരകയും പന്തളം എൻ എസ് എസ് പോളിടെക്‌നിക് റിട്ട .HOD യുമായ എം.ജി.മഞ്ജുള യോഗത്തിൽ പ്രഭാഷണം നടത്തി. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യോഗത്തിൽ അനുമോദിച്ചു