ന്യൂഡൽഹി : രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ 155ാം ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് ആദരമർപ്പിച്ച് രാജ്യം. രാജ്ഘട്ടിൽ മഹാത്മ ഗാന്ധിയുടെ സമാധിയിൽ രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി ,ലോക്സഭാ സ്പീക്കർ ഓം ബിർല, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ പുഷ്പാർച്ചന നടത്തി. മഹാത്മാഗാന്ധിയുടെ ജീവിതവും ആദർശങ്ങളും എല്ലാക്കാലവും രാജ്യത്തെ ജനങ്ങൾക്ക് വലിയ പ്രചോദനമായിരിക്കുമെന്ന് പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.