തിരുവനന്തപുരം : പ്രശസ്ത നടൻ മോഹൻ രാജ് (70)അന്തരിച്ചു.കിരീടം എന്ന ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെയാണ് പ്രശസ്തനായത്. പാര്‍ക്കിന്‍സന്‍സ് രോഗബാധയെത്തുടർന്ന് ഏറെക്കാലമായി മോഹൻ രാജ് ചികിത്സയിൽ ആയിരുന്നു. ഇന്ന് വൈകിട്ട് മൂന്നോടെ കഠിനം കുളത്തെ വീട്ടിലായിരുന്നു അന്ത്യം. ആയുര്‍വേദ ചികിത്സയ്ക്കായി ചെന്നൈയില്‍ നിന്ന് ഒരു വര്‍ഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്. മുന്നൂറോളം സിനിമകളിൽ അഭിനയിച്ചിരുന്നു. ഭാര്യ ഉഷ, മക്കൾ: ജെയ്ഷ്മ, കാവ്യ. സംസ്കാരം നാളെ വിട്ടു വളപ്പിൽ.
