Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeNewsനാലംഗ കുടുംബം...

നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന  കാറും മിനി ലോറിയും കൂട്ടിയിടിച്ച്  രണ്ടുപേർക്ക് പരിക്ക്

തിരുവല്ല : തിരുവല്ല – അമ്പലപ്പുഴ  സംസ്ഥാനപാതയിൽ  തിരുവല്ല താലൂക്ക് ആശുപത്രിക്ക് സമീപം നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന ഇന്നോവ കാറും മിനി ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. കൊല്ലം രാമൻകുളങ്ങര സമൃദ്ധി വീട്ടിൽ കീർത്തി (17) ,കീർത്തിയുടെ മുത്തശ്ശി ആനന്ദവല്ലി അമ്മ (74) എന്നിവർക്കാണ് പരിക്കേറ്റത്.

പനച്ചിക്കാട് ക്ഷേത്രദർശനത്തിന് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ സെൻ്റ് ജോൺസ് കത്തീഡ്രൽ പള്ളിക്ക് മുൻവശത്തായിരുന്നു അപകടം. മാവേലിക്കര ഭാഗത്തുനിന്നും എത്തിയ ഇന്നോവ കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ നിന്നും മെറ്റിൽ കയറ്റി വന്ന മിനി ലോറിയുടെ പിൻവശത്തെ ചക്രത്തിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ മിനി ലോറിയുടെ പിൻവശത്തെ ചക്രങ്ങൾ ഊരി തെറിച്ചു. ഇന്നോവയുടെ മുൻവശം ഭാഗികമായി തകർന്നു. മുൻവശത്തെ ടയർ ഇളകി മാറി. അപകടത്തിൽ തലയ്ക്കും മുഖത്തും പരിക്കേറ്റ കീർത്തിയേയും അനന്തവല്ലി അമ്മയെയും തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കീർത്തിയുടെ അമ്മയും, സഹോദരനും, ഡ്രൈവറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ മിനി ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടിയതിനെ തുടർന്ന് റോഡിലേക്ക് പരന്നൊഴുകിയ ഡീസൽ  അഗ്നിരക്ഷാസേന എത്തി കഴുകി വൃത്തിയാക്കി. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദേശീയ ലോക് അദാലത്ത്: 22.33 കോടി രൂപയുടെ നഷ്ടപരിഹാരം

ആലപ്പുഴ: ജില്ലയിലെ കോടതി കേന്ദ്രങ്ങളില്‍  നടന്ന ദേശീയ ലോക് അദാലത്തില്‍ 6750 ഒത്തുതീര്‍പ്പുകള്‍ നടന്നു. 22.33 കോടി രൂപയുടെ നഷ്ടപരിഹാരം അനുവദിച്ചു. കോടതികളില്‍ പരിഗണനയിലിരിക്കുന്ന കേസുകളും കോടതിയേതര തര്‍ക്കങ്ങളുമാണ് പരിഹരിച്ചത്. വാഹനാപകട നഷ്ടപരിഹാര...

എം സി റോഡ് നവീകരണം: പദ്ധതി തുക  39 കോടി

ചങ്ങനാശ്ശേരി: എം സി റോഡിൽ ചെങ്ങന്നൂർ മുതൽ കോട്ടയം വരെയുള്ള ഭാഗങ്ങളിലെ നവീകരണം തുടങ്ങുന്നു. 36 കിലോമീറ്റർ ദൂരം 39 കോടി രൂപ ചെലവിലാണു നവീകരണം. ഇത് സംബന്ധിച്ചുള്ള കരാർ  കൈമാറി സർവേ...
- Advertisment -

Most Popular

- Advertisement -