Tuesday, April 29, 2025
No menu items!

subscribe-youtube-channel

HomeNewsവിജ്ഞാന പത്തനംതിട്ട...

വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ മിഷന്‍-90 ജോബ് ഫെയർ തിരുവല്ലായിൽ നാളെ

തിരുവല്ല: വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി മിഷന്‍-90 പ്രവര്‍ത്തനങ്ങളുടെ  ആദ്യ ജോബ് ഫെയര്‍ നാളെ (5) തിരുവല്ലാ മാര്‍ത്തോമ്മാ  കോളേജില്‍ നടക്കും.  മുപ്പത്തിമൂവായിരത്തിലേറേ തൊഴില്‍ അവസരങ്ങള്‍ വിവിധ വിഭാഗത്തിലായി ലഭ്യമാക്കിയിരിക്കുന്ന ഈ ജോബ് ഫെയറില്‍ മുപ്പത്തിനാല് കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്.

എസ്എസ്എല്‍സി, പ്ലസ് ടു, ഐറ്റിഐ, ഡിപ്ളോമ, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷന്‍, എഞ്ചിനീയറിങ്ങ്, നേഴ്സിങ്ങ് തുടങ്ങിയ പ്രൊഫഷണല്‍ തൊഴിലവസരങ്ങളും  ഈ തൊഴിൽമേള വഴി  സാധ്യമാക്കിയിട്ടുണ്ട്. ഇന്ന്  ഉച്ചക്ക് റജിസ്ട്രേഷന്‍ അവസാനിച്ച ജോബ് ഫെയറിലേക്ക് 5100 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്.  DWMS പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും, തൊഴിൽമേളയിൽ പങ്കെടുക്കുന്ന ഏതെങ്കിലും കമ്പനിയുടെ ഒരു തസ്തികയിലേക്കെങ്കിലും കുറഞ്ഞത് അപേക്ഷിക്കുകയും ചെയ്തവര്‍ക്കാണ്  തൊഴിൽമേളയിലെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ സാധിക്കുക.

തിരുവല്ല മാര്‍ത്തോമ്മാ  കോളേജിലെ മെയിന്‍ അഡ്മിനിസ്ട്രേറ്റിവ് ബ്ളോക്കിന്റെ മുന്‍വശത്ത് തൊഴില്‍ മേളയില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള ഇന്‍റര്‍വ്യൂ ടോക്കണ്‍ നല്‍കുന്നത് രാവിലെ 9 ന് ആരംഭിക്കും. DWMS പോർട്ടലിൽ രജിസ്റ്റർ ചെയ്തപ്പോള്‍ ലഭിച്ച ID നമ്പര്‍  (KM ല്‍ ആരംഭിക്കുന്ന ID നമ്പര്‍) തൊഴിലന്വേഷകന്‍ അറിഞ്ഞിരിക്കേണ്ടതാണ്. കമ്പനിയുടെ മുഖാമുഖം നടക്കുന്ന കെട്ടിടം, റൂം നമ്പര്‍ എന്നിവ രേഖപ്പെടുത്തിയ ടോക്കണ്‍ ആവും റജിസ്ട്രേഷന്‍ കൗണ്ടറില്‍ നിന്ന് ലഭിക്കുക.

വിവിധ കമ്പനികളുടെ മുഖാമുഖം നടക്കുന്ന റൂമുകളുടെ വിശദാംശങ്ങള്‍ ക്യാമ്പസിനുള്ളിലെ വിവിധ സ്ഥലങ്ങളിലായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.  ടോക്കണ്‍ ലഭിച്ച തൊഴിലന്വേഷകനെ സഹായിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും കോളേജിലെ എന്‍ സി സി, എന്‍ എന്‍ എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള 150 അംഗ വോളന്റീയേര്‍സ്സ് ഉണ്ടാവും.  ഇവര്‍ക്കാവശ്യമായ പരിശീലനം  പൂര്‍ത്തിയായി.

തൊഴിലന്വേഷകരെ കോളേജിലേക്ക് എത്തിക്കുന്നതിന് രാവിലെ 8 മണിക്കും, 8.30 ക്കും തിരുവല്ല കെ എസ് ആര്‍ ടി സി സ്റ്റാന്റില്‍ നിന്നും സൗജന്യമായി ബസ്‍ സര്‍വീസ്സ് ഉണ്ടാകും.

രാവിലെ 9.30 ന് സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ. മാത്യൂ റ്റി തോമസ് എം എല്‍ എ  ജോബ് ഫെയര്‍ ഉദ്ഘാടനം ചെയ്യും. മൈഗ്രേഷന്‍ കോണ്‍ക്ളേവ് രക്ഷാധികാരി ഡോ. തോമസ് ഐസക്ക്, ചെയര്‍മാന്‍  എ പദ്മകുമാര്‍, എക്സ് എം എല്‍ എ, കെ സി രാജഗോപാല്‍ എക്സ് എം എല്‍ എ, കോളേജ് പ്രിന്‍സിപ്പല്‍  ടി കെ മാത്യൂ വര്‍ക്കി തുടങ്ങിയവർ  പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആർ.എൽ.വി. രാമകൃഷ്ണനെതിരെയുള്ള അധിക്ഷേപം : കലാമണ്ഡലം സത്യഭാമ കോടതിയിൽ ഹാജരായി

തിരുവനന്തപുരം: നർത്തകൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസിൽ കലാമണ്ഡലം സത്യഭാമ നെടുമങ്ങാട് എസ്‌സി എസ്ടി പ്രത്യേക കോടതിയിൽ ഹാജരായി. നേരത്തെ ഹൈക്കോടതി സത്യഭാമയുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.ഒരാഴ്ചക്കുളളിൽ കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയിൽ...

വിഷവാതകം ശ്വസിച്ച് അബുദാബിയിൽ വള്ളിക്കോട് സ്വദേശി ഉൾപ്പെടെ 3 ഇന്ത്യക്കാർ മരിച്ചു

പത്തനംതിട്ട : മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് അബുദാബിയിൽ വള്ളിക്കോട് സ്വദേശി ഉൾപ്പെടെ 3 ഇന്ത്യക്കാർ മരിച്ചു. വള്ളിക്കോട് മണപ്പാട്ട് വടക്കേതിൽ അജിത് രാമചന്ദ്രൻ (40), പാലക്കാട് സ്വദേശി രാജ്കുമാർ (38), പഞ്ചാബ്...
- Advertisment -

Most Popular

- Advertisement -