Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsരണ്ട് ആരോപണങ്ങളും...

രണ്ട് ആരോപണങ്ങളും വ്യാജം : താന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി : ജയസൂര്യ

തിരുവനന്തപുരം : തനിക്കെതിരെ ഉയർന്ന രണ്ട് ആരോപണങ്ങളും വ്യാജമാണെന്ന് നടൻ ജയസൂര്യ. ഇത്തരം വ്യാജ ആരോപണങ്ങളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണു താനെന്നും നടൻ പറഞ്ഞു. പീഡനക്കേസിൽ കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയസൂര്യ.

ആരോപണം ഉന്നയിച്ച സ്ത്രീകളുമായി തനിക്ക് യാതൊരു ബന്ധവുമില്ല. 2013-ൽ തൊടുപുഴയിൽ വച്ച് അതിക്രമം നടത്തിയെന്ന് ആരോപിച്ച സിനിമയുടെ ഷൂട്ടിംഗ് 2011-ൽ തന്നെ പൂർത്തിയായതാണ്. രണ്ടാമത്തെ പരാതിയിൽ പറയുന്ന ഷൂട്ടിങ്ങിൽ സെക്രട്ടറിയേറ്റിന്റെ ഒന്നാം നിലയിൽ രണ്ട് മണിക്കൂർ മാത്രമാണ് ഷൂട്ട് ചെയ്യാൻ അനുമതി.അതിനിടയിലേക്ക് എങ്ങനെയാണ് അവര്‍ എത്തിയതെന്ന് പോലും അറിയില്ലെന്നും ജയസൂര്യ മാധ്യമങ്ങളോട് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് മരണം

മലപ്പുറം : മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് വീണ്ടും മരണം .കാളികാവ് സ്വദേശി ചന്ദ്രന്റെ മകൻ ജിഗിൻ (14) ആണ് മരിച്ചത്.കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കുട്ടിയുടെ പിതാവും സഹോദരനും രോഗബാധയെ തുടർന്ന് ചികിത്സയിലാണ്....

ആരോഗ്യ സേവനങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിൽ ശ്രീചിത്ര രാജ്യത്തിന് മാതൃക : കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്

തിരുവനന്തപുരം : ആരോഗ്യ സേവനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജി രാജ്യത്തിന് മാതൃകയാണെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക-ഭൗമശാസ്ത്ര വകുപ്പ് സഹമന്ത്രിഡോ. ജിതേന്ദ്ര സിംഗ്.പ്രധാൻ മന്ത്രി സ്വാസ്‌ത്യ...
- Advertisment -

Most Popular

- Advertisement -