Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകായൽ രത്ന...

കായൽ രത്ന കുട്ടനാടൻ കുത്തരി : പദ്ധതി റിപ്പോർട്ട് കൈമാറി

ആലപ്പുഴ : ചങ്ങനാശ്ശേരി സെൻ്റ് ബർക്കമൻസ് കോളേജിലെ കൺസൾട്ടൻസി സെല്ലിൻ്റെ സഹായത്തോടെ തയ്യാറാക്കിയ കായൽരത്ന കുട്ടനാടൻ കുത്തരിയുടെ സമഗ്ര പദ്ധതി റിപ്പോർട്ട് ആലപ്പുഴ ജില്ലാ കളക്ടർ   അലക്സ് വർഗീസിന് എസ് ബി കോളെജ് അധികൃതർ സമർപ്പിച്ചു.

കേരളത്തിൻ്റെ നെല്ലറയും, കർഷകരുടെയും കർഷക തൊഴിലാളികളുടെയും നാടുമായ കുട്ടനാട്ടിൽ നിന്നും വാണിജ്യാടിസ്ഥാനത്തിൽ, മായം ചേരാത്ത, തവിടുള്ള കുത്തരി ഉത്പാദിപ്പിച്ച് വിപണനം നടത്തുവാൻ  ജില്ലാഭരണകൂടം മുൻകൈ എടുത്ത്   പദ്ധിതിയുമായി മുൻപോട്ട് പോവുകയാണ്. ഇതിനായി ഒരു സമഗ്ര പദ്ധതി റിപ്പോർട്ട് തയ്യാറാക്കാനുള്ള ഉത്തരവാദിത്വം എസ്. ബി കോളേജിലെ കൺസൾട്ടൻസി സെല്ലിനെയാണ് ഏൽപിച്ചത്.

പദ്ധതിയുടെ വിവിധ വശങ്ങൾ സമഗ്രമായി പഠിച്ച്  മൂന്ന് മാസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് ആണ് തയ്യാറാക്കി ജില്ലാ കളക്ടർക്ക്  സമർപ്പിച്ചിരിക്കുന്നത് എന്ന് കോളേജ് പ്രിൻസിപ്പൽ ഫാ. റെജി പി. കുര്യൻ അറിയിച്ചു. പദ്ധതി ആസൂത്രണം,  ബ്രാൻഡിംഗ് , മാർക്കറ്റിംഗ് , സാമ്പത്തിക വശങ്ങൾ എന്നിവ അടക്കം പദ്ധതിയുടെ എല്ലാവിധ വിശദാംശങ്ങളും  ഉൾക്കൊള്ളിച്ച് വിശദമായ ഒരു റിപ്പോർട്ടാണ് പ്രൊഫ. ഡോ  മാത്യു ജോസഫിൻ്റെ നേതൃത്വത്തിലുള്ള കൺസൾട്ടൻസി സെൽ ഇപ്പൊൾ തയ്യാറാക്കി ജില്ലാ ഭരണകൂടത്തിന് നൽകിയിരിക്കുന്നത്. പദ്ധതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ആലോചിച്ചു വരികയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഭക്തർക്ക് ഇഷ്ടാനുസരണം വിതരണം ചെയ്യാൻ അപ്പവും അരവണയും സ്റ്റോക്കുണ്ടെന്ന് എക്സിക്യൂട്ടീവ് ഓഫീസർ

ശബരിമല : മണ്ഡല മകരവിളക്ക് സീസൺ കഴിയുന്നതുവരെ ഭക്തർക്ക് ഇഷ്ടാനുസരണം വിതരണം ചെയ്യാനുള്ള അരവണയും അപ്പവും ഉൾപ്പെടെയുള്ള പ്രസാദങ്ങൾ കരുതിയിട്ടുണ്ടെന്ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ബി മുരാരി ബാബു വ്യക്തമാക്കി. കഴിഞ്ഞ വർഷം മണ്ഡല...

ആശ-അങ്കണവാടി ജീവനക്കാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച്  പ്രതിഷേധ ധർണ്ണ നടത്തി

പൊടിയാടി : ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ വേതന വർധന ഉൾപ്പെടയുള്ള ആവശ്യങ്ങൾ അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമ്പ്രം പഞ്ചായത്ത് ഓഫീസന് മുൻപിൽ...
- Advertisment -

Most Popular

- Advertisement -