പത്തനംതിട്ട : കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ സമ്മേളനം മഹിളാകോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് രജനീ പ്രദീപ് ഉദ്ഘാടനം ചെയ്തു. കെ പി ജി ഡി ജില്ലാ ചെയർമാൻ കെ. ജി. റജി അദ്ധ്യക്ഷത വഹിച്ചു.
മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരെ ഒറ്റപ്പെടുത്താതെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പൊതുസമൂഹം തയ്യാറാകണമെന്ന് ഗാന്ധി ദർശൻ വേദി ജില്ലാക്കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വേദി സംസ്ഥാന സെക്രട്ടറി ബിനു എസ്. ചക്കാലയിൽ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗം എലിസബത്ത് അബു, സോമൻ വടക്കേടത്ത്, ലീല രാജൻ, അബ്ദുൽകലാം ആസാദ്, ജോസ് പനച്ചക്കൽ, അനുപ് മോഹൻ എന്നിവർ പ്രസംഗിച്ചു.