ആറന്മുള : 2023 ജനുവരി 25 ന് രാത്രിയിൽ വീട്ടിൽ നിന്നും കാണാതായ മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി. തിരുവല്ല കാട്ടൂക്കര മറ്റത്തായി ശിവൻ എന്ന് വിളിക്കുന്ന മനീഷി(23)നെയാണ് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് 29 ന് വീട്ടുകാർ ആറന്മുള പോലീസിൽ വിവരമറിയിക്കുകയും കേസെടുത്ത്, ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും, മാധ്യമങ്ങൾ വഴി അന്വേഷണങ്ങൾ നടത്തുകയും ചെയ്തിരുന്നു.
ട്രെയിൻ യാത്രയ്ക്കിടെ ഒപ്പം യാത്ര ചെയ്തയാളുടെ ഫോണിൽ നിന്നും വീട്ടിലേക്ക് വിളിച്ചു സംസാരിച്ചതിനെതുടർന്നാണ് ബന്ധുക്കൾ വിവരമറിയുന്നത്. വീട്ടുകാർ ഉടനെ ആറന്മുള പോലീസിനെ വിളിച്ചറിയിച്ചശേഷം അങ്ങോട്ട് പുറപ്പെട്ടു. മനീഷിനെ ഹൈദരാബാദ് ഫലാഖ്നാമ റെയിൽവേ സ്റ്റേഷനിൽ വച്ച് റെയിൽവേ പോലീസിൽ നിന്നും ബന്ധുക്കൾ ഏറ്റുവാങ്ങി. നാട്ടിലെത്തിച്ചശേഷം പോലീസ് തുടർനടപടി ഉണ്ടാകും.