Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsകനത്ത മഴ...

കനത്ത മഴ : പാലക്കാട് വീട് ഇടി​ഞ്ഞു വീണ് 2 പേർ മരിച്ചു

പാലക്കാട് : പാലക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു.കോട്ടേക്കാട് കോടക്കുന്ന് വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകൻ രഞ്ജിത് എന്നിവരാണ് മരിച്ചത്.രാത്രി ഉറങ്ങിക്കിടക്കുന്നതിടെയാണ് ഒറ്റമുറി വീട് ഇടിഞ്ഞു വീണത്. കനത്ത മഴ പെയ്തിരുന്നതിനാൽ സമീപവാസികൾ സംഭവം അറിഞ്ഞില്ല.ഫയർഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം ആലത്തൂർ ആശുപത്രിയിലേക്ക് മാറ്റി.

ഇന്നു മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എസ്റ്റേറ്റിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികൾക്ക് പെരുംതേനീച്ചയുടെ കുത്തേറ്റ് പരുക്ക്

കൊടുമൺ : ചന്ദനപ്പള്ളി എസ്റ്റേറ്റിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികൾക്ക് പെരുംതേനീച്ചയുടെ കുത്തേറ്റ് പരുക്ക്. ഇന്ന് രാവിലെ 6 പേർക്കാണ് തേനീച്ച കൂട്ടത്തിൻ്റെ കുത്തേറ്റത്. തൊഴിലാളികളായ പ്രസാദ് (57),മോഹനൻ (40), ഉബൈദ(52), അജിത (49), ആശ...

മാർത്തോമ്മാ സഭാ പ്രതിനിധി മണ്ഡലം സമ്മേളനത്തിന് തുടക്കം

തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 2026-29 കാലയളവിലേക്കുള്ള പുതുതായി തിരഞ്ഞെടുക്കപ്പെട്ട സഭാ പ്രതിനിധി മണ്ഡലത്തിന്റെ പ്രഥമ സമ്മേളനത്തിന് തിരുവല്ല ഡോ. അലക്‌സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ സ്മാരക ഓഡിറ്റോറിയത്തിൽ തുടക്കമായി. ഡോ....
- Advertisment -

Most Popular

- Advertisement -