വർക്കല : വർക്കല മൈതാനം പൊലീസ് സ്റ്റേഷൻ റോഡിൽ മധ്യവയസ്കനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി .വെട്ടൂർ സ്വദേശി ബിജുവാണ് മരിച്ചത്. രാവിലെ കടത്തിണ്ണയിലാണ് ഇയാളെ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. മൃതദേഹം ചാരി ഇരിക്കുന്ന നിലയിലാണ് കാണപ്പെട്ടത്. തലയുടെ ഒരു ഭാഗത്ത് മുറിവേറ്റിട്ടുണ്ട്. കൊലപാതകമാണെന്നാണ് സംശയം .വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.

വർക്കലയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി





