മലപ്പുറം : മലപ്പുറം ഡിപ്പോയിൽ നിന്ന് യാത്രതിരിച്ച കെ എസ് ആർ ടി സി ബസ് കർണാടകയിൽ വച്ച് അപകടത്തിൽ പെട്ടു .അപകടത്തിൽ ബസ് ഡ്രൈവർ മരിച്ചു.മലപ്പുറം ഡിപ്പോയിലെ ഡ്രൈവർ തിരൂർ സ്വദേശി പാക്കര ഹസീബ് ആണ് മരിച്ചത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം.
മലപ്പുറം ഡിപ്പോയിൽ നിന്നും ഇന്നലെ വൈകിട്ട് ബാംഗ്ലൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസിയുടെ സൂപ്പർ ഡീലക്സ് ബസ്സ് ആണ് അപകടത്തിപ്പെട്ടത്. പുലർച്ചെ 4 മണിയോടെ നഞ്ചൻകോഡിന് സമീപം മധൂരിൽ ബസ് നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.