തിരുവല്ല: അന്താരാഷ്ട്രാ പക്ഷാഘാത ദിനത്തിന്റെ ഭാഗമായി പുഷ്പഗിരി ന്യൂറോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്ട്രോക്ക് ബോധവത്ക്കരണ പരിപാടിയും, സ്ട്രോക്ക് എക്സ്പോയും സംഘടിപ്പിച്ചു. തിരുവല്ല അതിരൂപത മെത്രാപ്പോലീത്താ ഡോ. തോമസ് മാർ കൂറിലോസ് ഉദ്ഘാടന പ്രസംഗം നടത്തി. മാത്യു. ടി. തോമസ് എം.എൽ.എ എക്സ്പോ ഉദ്ഘാടനം നടത്തി. സി.ഇ.ഒ, പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് റവ. ഫാ. ഡോ. ബിജു വർഗ്ഗീസ് പയ്യമ്പിള്ളിൽ, പ്രിൻസിപ്പൾ ഡോ. റീന തോമസ്, മെഡിക്കð ഡയറക്ടർ ഡോ. ഏബ്രഹാം വർഗ്ഗീസ് ന്യൂറോളജി എച്ച്. ഒ. ഡി ഡോ. റെജി തോമസ്, ഡോ. സുജിൻ കോശി, ഡോ. എസ് വിജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
മുനിസിപ്പൽ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരിൽ സൗജന്യ ചികിത്സാ ഉപകരണ വിതരണം നടത്തി. തുടർന്ന് എമർജൻസി, ക്രിട്ടിക്കൽ കെയർ , റേഡിയോളജി, പി എം ആർ, സൈക്യാട്രി, ഡിപ്പാർട്ട്മെന്റ് ഓഫ് ഡയബറ്റിക്സ്, കോളജ് ഓഫ് നഴ്സിംഗ് എന്നിവർ സ്ട്രോക്ക് എക്സ്പോ നടത്തി.