Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsKochiശ്രേഷ്ഠ ബസേലിയോസ്...

ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കബറടക്കം നാളെ

കൊച്ചി : കാലം ചെയ്ത യാക്കോബായ സഭാദ്ധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കബറടക്ക ശുശ്രൂഷ നാളെ 3ന് പുത്തൻകുരിശ് പള്ളിയിൽ നടക്കും.സംസ്കാര ശുശ്രൂഷയുടെ പ്രാരംഭ ചടങ്ങുകൾ ഇന്ന് ആരംഭിച്ചു. കോതമംഗലം ചെറിയ പള്ളിയില്‍ പുലർച്ചെ 3.30ഓടെ ശ്രേഷ്ഠ ബാവയുടെ ഭൗതിക ശരീരം വിലാപയാത്രയായി എത്തിച്ചു .ഉച്ചക്ക് ശേഷം കോതമംഗലം ചെറിയ പള്ളിയിൽനിന്ന് വലിയ പള്ളിയിൽ എത്തിച്ചേരും. തുടർന്ന് 4ന് കോതമംഗലം വലിയ പള്ളിയിൽനിന്ന് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ഭൗതികശരീരം എത്തിക്കും. വൈകിട്ട് നാല് മണി മുതൽ നാളെ വൈകിട്ട് മൂന്ന് മണി വരെ പുത്തൻകുരിശ് പത്രിയാ‍ർക്കീസ് സെന്ററിൽ പൊതുദർശനം നടക്കും.

വ്യാഴാഴ്ച വൈകിട്ടായിരുന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ബാവാ അന്തരിച്ചത് . ബാവായുടെ വിയോഗത്തിൽ യാക്കോബായ സഭയുടെ പള്ളികളിലും സ്ഥാപനങ്ങളിലും 14 ദിവസം ദുഃഖാചരണം നടത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തങ്ക അങ്കി ഘോഷയാത്ര ഡിസംബർ 25ന് സന്നിധാനത്ത് എത്തും

ശബരിമല: മണ്ഡലപൂജയ്ക്കു അയ്യപ്പനു ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഡിസംബർ 25ന് സന്ധ്യക്കു ശബരിമല സന്നിധാനത്ത് എത്തും. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര വിവിധ ക്ഷേത്രങ്ങൾ പിന്നിട്ടു...

നിലമ്പൂരില്‍ യു ഡി എഫ് മുന്നേറുന്നു 

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ രണ്ടു മണിക്കൂർ പിന്നിടുമ്പോൾ ലീഡ് നില തുടർന്ന് ആര്യാടൻ ഷൗക്കത്ത്.എം.സ്വരാജ് രണ്ടാമതും സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി.അന്‍വര്‍ മൂന്നാമതുമാണ്.ആദ്യ എട്ട് റൗണ്ടുകളിലും ഷൗക്കത്താണ് ലീഡ് ചെയ്തിരുന്നത്.ഒൻപതാം റൗണ്ടിൽ...
- Advertisment -

Most Popular

- Advertisement -