Monday, November 16, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവേമ്പനാട്ട് കായലിൽ...

വേമ്പനാട്ട് കായലിൽ അസ്തമയ സൂര്യനെ കാണാം; ജല ഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് ബോട്ട് സർവീസ് തുടങ്ങി

ആലപ്പുഴ: അന്തിമയങ്ങിയ കുട്ടനാടിന്റ ഭംഗിയും വേമ്പനാട്ട് കായലിൽ നിന്നുള്ള അതിമനോഹരമായ അസ്തമയ കാഴ്ച്ചകളും ഇനി കുറഞ്ഞ ചെലവിൽ കൺകുളിർക്കെ ആസ്വദിക്കാം. സംസ്ഥാന ജലഗതാഗത വകുപ്പ് നടത്തുന്ന സൺസെറ്റ് ക്രൂയിസ് ബോട്ടിന്റെ ആദ്യ സർവീസ് തിങ്കളാഴ്ച ആലപ്പുഴയിൽ നിന്ന് തുടങ്ങി.

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ജലഗതാഗത വിനോദസഞ്ചാര മേഖലയെ കൂടുതൽ ജനകീയമാക്കുന്നതിനായി ആവിഷ്കരിച്ച ഈവനിംഗ് സൺസെറ്റ് ക്രൂയിസ് ബോട്ട് സർവീസ് ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം ജി. സുധാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എ.ഡി. തോമസ് എംഎൽ എ അധ്യക്ഷത വഹിച്ചു.

‘സീ കുട്ടനാട്’ എന്ന ബോട്ടാണ് ദിവസവും വൈകീട്ട് 5.30 ന് യാത്ര തിരിച്ചു, നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന പുന്നമട കായലിലൂടെ, സായി-മംഗലശ്ശരി-കുപ്പപ്പുറം-പുഞ്ചിരി വഴി രണ്ട് മണിക്കൂർ കറങ്ങി തിരിച്ചെത്തുക. ആകെ 90 സീറ്റുകളുള്ള ബോട്ടിൽ 30 എണ്ണം മുകൾ നിലയിലാണ്. ഒരാൾക്ക് 200 രൂപയാണ് നിരക്ക്.

കാലത്തിനനുസരിച്ചു പരിഷ്ക്കരിക്കുന്ന ജല ഗതാഗത വകുപ്പിന്റെ, സഞ്ചാരികളെ ആകർഷിക്കാനുള്ള ഏറ്റവും പുതിയ പദ്ധതിയാണ് സൺസെറ്റ് ക്രൂയിസ് ബോട്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജി സുധാകരൻ എം എൽ എ പറഞ്ഞു. സാധാരണക്കാർക്കും കുറഞ്ഞ നിരക്കിൽ കായലിലെ മനോഹരമായ അസ്തമയ ദൃശ്യം ആസ്വദിക്കാനാകും എന്നതാണ് സർവീസിന്റെ പ്രത്യേകത. പുതിയ സർവീസ് വഴി ആലപ്പുഴയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്ന് എ ഡി തോമസ് എം എൽ എ പറഞ്ഞു.

മുല്ലയ്ക്കൽ വാർഡ് കൗൺസിലർ സതീദേവി, ജല ഗതാഗത വകുപ്പ് ഡയറക്ടർ ജെ ഒ അരുൺ, പ്രൊജക്റ്റ്‌ ഓഫീസർ എം വി അരുൺ എന്നിവർ സംസാരിച്ചു. സൺസെറ്റ് ക്രൂയിസ് ബോട്ട് സർവീസ് ബുക്കിങ്ങിന് 9400050326 നമ്പറിൽ ബന്ധപ്പെടണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൽ‌പി‌ജി ക്ഷാമം :  കോവിഡ് കാലത്ത് നമ്മൾ കണ്ടതുപോലുള്ള ഒരു ലോക്ക്ഡൗൺ ഉണ്ടാകില്ല: കേന്ദ്ര മന്ത്രി

ന്യൂദൽഹി: എൽ‌പി‌ജി ക്ഷാമം കാരണം രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ടെന്ന അഭ്യൂഹങ്ങൾ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിഷേധിച്ചു.  രാജ്യത്ത് അത്തരം നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തില്ലെന്ന് അവർ ഉറപ്പ് നൽകി. ഒരു ലോക്ക്ഡൗണും ഉണ്ടാകില്ലെന്ന് ജനങ്ങൾക്ക്...

തിരുവനന്തപുരത്തെ ഇടറോഡുകളിൽ വീണ്ടും ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങി

തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷൻ , കെഎസ്ആർടിസി തർക്കത്തിനൊടുവിൽ നഗരത്തിലെ ഇടറോഡുകളിൽ വീണ്ടും ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങി. ആദ്യ സർവ്വീസ് മേയർ വി. വി രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. ഫ്ലാഗ് ഓഫ്...
- Advertisment -

Most Popular

- Advertisement -