Sunday, October 25, 2026
No menu items!

subscribe-youtube-channel

HomeFeaturedCinemaഫഹദ് ഫാസിലിന്റെ...

ഫഹദ് ഫാസിലിന്റെ ‘കരാട്ടെ ചന്ദ്രൻ’ കോട്ടയത്ത് ചിത്രീകരണം ആരംഭിച്ചു

തിരുവല്ല: ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന വമ്പൻ ഹിറ്റ് ചിത്രത്തിനു ശേഷം ഭാവനാ സ്റ്റുഡിയോസ് നിർമ്മിക്കുന്ന പുതിയ ചിത്രം ‘കരാട്ടെ ചന്ദ്രൻ’ കോട്ടയത്ത് ചിത്രീകരണം ആരംഭിച്ചു. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രം നവാഗതനായ റോയ്  ആണ്സംവിധാനം ചെയ്യുന്നത്. ബിഗ് ബജറ്റ് ചിത്രത്തിനായി മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

‘മഹേഷിന്റെ പ്രതികാരം’ മുതൽ സംവിധായകൻ ദിലീഷ് പോത്തന്റെ സഹസംവിധായകനായി പ്രവർത്തിച്ച റോയ് സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ‘കരാട്ടെ ചന്ദ്രനുണ്ട്’. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്.

കോട്ടയത്തും പരിസര പ്രദേശങ്ങളിലുമായി 140 ദിവസത്തെ വിപുലമായ ചിത്രീകരണമാണ് അണിയറപ്രവർത്തകർ ആസൂത്രണം ചെയ്തിരിക്കുന്നത്.

ഫഹദ് ഫാസിൽ ടൈറ്റിൽ കഥാപാത്രമായ കരാട്ടെ ചന്ദ്രനെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു. വിജയരാഘവൻ, ജോണി ആന്റണി, സുധീഷ്, രൺജി പണിക്കർ, ഗോകുൽ സുരേഷ്, സുരേഷ് കൃഷ്ണ, സ്ഫടികം ജോർജ്, മനോഹരി ജോയ്, ജയ കുറുപ്പ്, മഞ്ജുശ്രീ നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ൽ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച സുരേഷ് കൃഷ്ണയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കട്ട്’, ‘ചുരുളി’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധ നേടിയ എഴുത്തുകാരായ എസ്. ഹരീഷും വിനോയ് തോമസും ചേർന്നാണ് ‘കരാട്ടെ ചന്ദ്രന്റെ’ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മോദിയുടെ സന്ദർശനം : ഏപ്രില്‍ 4-ന് ഗതാഗത നിയന്ത്രണം

കോട്ടയം : പ്രധാനമന്ത്രി നരേന്ദ്രമോദി 4-ന് ചങ്ങനാശ്ശേരിയിൽ എത്തിയശേഷം തിരുവല്ലയിൽ വച്ച് നടത്തുന്ന പൊതുപരിപാടിയിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് എം.സി റോഡിൽ തിരുവല്ല മുതൽ ചങ്ങനാശ്ശേരി വരെ 4-ന് 12.00 PM മുതൽ 06.00...

വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം എത്തും : വ്യാഴം മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ് തീരപ്രദേശത്തുമായി ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായി വെള്ളിയാഴ്ചയോടെ മധ്യപടിഞ്ഞാറന്‍- വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന വടക്കന്‍ ആന്ധ്രാപ്രദേശ് - തെക്കന്‍ ഒഡിഷ...
- Advertisment -

Most Popular

- Advertisement -