Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeSpiritualഗൗരവമായ വിഷയങ്ങളിൽ...

ഗൗരവമായ വിഷയങ്ങളിൽ ധീരമായ നിലപാട് എടുത്ത മെത്രാപ്പോലീത്തായായിരുന്നു ഡോ. ജോസഫ് മാർത്തോമ്മാ എന്ന് –  കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ

തിരുവല്ല: സഭയെയും സമൂഹത്തെയും ബാധിക്കുന്ന ഗൗരവമായ വിഷയങ്ങളിൽ ധീരമായ നിലപാട് എടുത്ത മെത്രാപ്പോലീത്തായായിരുന്നു ഡോ. ജോസഫ് മാർത്തോമ്മാ എന്ന് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രസ്താവിച്ചു. അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ ജാഗ്രത വേണമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുമായിരുന്നു. അസാധാരണമായ വ്യക്തി വൈഭവത്തിന് ഉടമയായിരുന്നു അദ്ദേഹം.

അലസതയോ, അസാദ്ധ്യമോ അദ്ദേഹത്തിന്റെ ജീവിതത്തിൽ കാണുവാൻ കഴിയില്ലായിരുന്നു. എക്യുമെനിസത്തിന്റെ വലിയ പ്രയോക്താവായിരുന്നു.
മാർത്തോമ്മാ സഭയുടെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര പനവേലി ബഥേൽ  മാർത്തോമ്മാ പള്ളിയിൽ നടന്ന നാലാമത് ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു കർദ്ദിനാൾ.
ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ അധ്യക്ഷനായി.

സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മൻ, വികാരി ജനറാൾ വെരി റവ. കെ. വി. ചെറിയാൻ, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേൽ, അത്മായ ട്രസ്റ്റി അഡ്വ. ആൻസിൽ സഖറിയ കോമാട്ട്, ഇടവക വികാരി റവ. രാജു തോമസ് എന്നിവർ പ്രസംഗിച്ചു. സഭാ കൗൺസിൽ അംഗം പി.റ്റി. ഷാജി സഭയുടെ ഉപഹാരം കർദ്ദിനാളിനു നൽകി. പനവേലി ബഥേൽ മാർത്തോമ്മാ ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജലയാനങ്ങളുടെ വിവരങ്ങള്‍ 14 ദിവസത്തിനകം നല്‍കണം: വിവരാവകാശ കമ്മിഷന്‍

ആലപ്പുഴ: ഉള്‍നാടന്‍ വിനോദ സഞ്ചാര-ജലഗതാഗത മേഖലയിലെ ജലയാനങ്ങള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും മെയ് 20 നകം നല്‍കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ.എ. ഹക്കിം പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവരാവകാശ...

കെ.എസ്.ആര്‍.ടി.സി ബസിടിച്ച് തൃശ്ശൂരിലെ ശക്തന്‍ തമ്പുരാന്‍ പ്രതിമ തകര്‍ന്നു

തൃശ്ശൂർ : കെഎസ്ആര്‍ടിസി ലോ ഫ്ലോർ ബസിടിച്ച് തൃശ്ശൂരിലെ ശക്തന്‍ തമ്പുരാന്‍റെ പ്രതിമ തകര്‍ന്നു.ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.മൂന്ന് യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഇരുമ്പുവേലി തകര്‍ത്താണ് ബസ് ഇടിച്ചു കയറിയത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി ലോഫ്‌ളോര്‍ ബസ്...
- Advertisment -

Most Popular

- Advertisement -