വയനാട് : ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർ താമസിക്കുന്ന ഫ്‌ളാറ്റിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം.മൂന്ന് കുട്ടികൾക്കാണ് ശാരീരിക അസ്വസ്ഥത ഉണ്ടായത്. ഇവരിൽ ഒരാളെ വൈത്തിരിയിലെ ആശുപത്രിയിലേക്ക് മാറ്റി.
ദുരിതബാധിതർക്ക് നൽകിയ കിറ്റിലുണ്ടായിരുന്ന സോയാബീൻ കഴിച്ച ശേഷമാണ് കുട്ടികൾക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതെന്നാണ് പരാതി.വ്യാഴാഴ്ച രാത്രി മുതലാണ് കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ തുടങ്ങിയത്.
ദുരിതബാധിതർക്ക് പഴകിയ ഭക്ഷണ വസ്തുക്കൾ അടങ്ങിയ കിറ്റ് നൽകിയതിൽ പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായത്.