Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsനിയന്ത്രണം വിട്ട...

നിയന്ത്രണം വിട്ട കാർ വൈദ്യൂത തൂണിലും  പൊതിച്ചോർ വിൽപ്പനക്കാരിയെയും ഇടിച്ചു : ഒരാൾക്ക് പരിക്ക്

കുറ്റൂർ : എം.സി റോഡിൽ കുറ്റൂർ തോണ്ടറ പാലത്തിനു സമീപം നിയന്ത്രണം വിട്ട കാർ വൈദ്യൂത തൂണിലും  പൊതിച്ചോർ വിൽപ്പന നടത്തി വന്നിരുന്ന ആറൻമുള സ്വദേശിയെയും ഇടിച്ചു തെറിപ്പിച്ചു.  അപകടത്തിൽ ആറൻമുള സ്വദേശിയുടെ കൈക്കും കാലിനും പരിക്കേറ്റു.  ഇന്ന് ഉച്ചയ്ക്ക് 2.30 ആയിരുന്നു അപകടം.
            
തിരുവല്ല ഭാഗത്തു നിന്നു ചെങ്ങന്നൂർ ഭാഗത്തേക്ക് വയോധികൻ ഓടിച്ച  കാർ  നിയന്ത്രണം തെറ്റി റോഡിന്റെ വശത്തേക്ക്  അപകടത്തിൽപ്പെടുക ആയിരുന്നു.  അപകടത്തെ തുടർന്ന് വിൽപ്പനയ്ക്ക് വച്ചിരുന്ന  പൊതിച്ചോർ റോഡിൽ ചിതറി വീണു. സംഭവം കണ്ട് ഓടി കൂടിയവർ ചേർന്ന് പരുക്കേറ്റ ആളെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു പേരെ കാണാതായി

കോട്ടയം : മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു പേരെ കാണാതായി. പെരുവന്താനം സ്വദേശി ആൽബിൻ ജോസഫ്, അടിമാലി സ്വദേശി അമൽ കെ.ജോമോൻ എന്നിവരെയാണ് കാണാതായത്. ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ കുളിക്കാനായി എത്തിയ നാലംഗ സംഘത്തിലുള്ളവരെയാണ്...

ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത്  തടഞ്ഞ് ഉത്തരവ്

പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ഒരുവർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത്  തടഞ്ഞ് ഉത്തരവ്. ഇലന്തൂർ ഇടപ്പരിയാരം വരട്ടുച്ചിറ കോളനി മുന്നൂറ്റി മംഗലം വീട്ടിൽ ആരോമലി(21)  നെയാണ് ഒരുവർഷത്തേക്ക് ജില്ലയിൽ കടക്കുന്നത്...
- Advertisment -

Most Popular

- Advertisement -