ബെംഗളൂരു : മലയാളി വിദ്യാർഥി ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ. എംഎസ് രാമയ്യ കോളേജിലെ ബിബിഎ മൂന്നാംവർഷ വിദ്യാർത്ഥിയായ വയനാട് മേപ്പാടി തറയിൽ ടി.എം. നിഷാദിന്റെ മകൻ മുഹമ്മദ് ഷാമിൽ (23) ആണ് മരിച്ചത്. രാജനകുണ്ഡെയിലെ അപ്പാർട്മെന്റിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒപ്പം താമസിച്ചിരുന്നവർ വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങിയശേഷം ഷാമിൽ മുറിയിൽ ഒറ്റയ്‌ക്കായിരുന്നു. അവധി കഴിഞ്ഞെത്തിയവരാണ് ഷാമിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം ജീർണിച്ച അവസ്ഥയിലാണ്.ബന്ധുക്കളുടെ പരാതിയിൽ രാജനകുണ്ഡെ പൊലീസ് കേസെടുത്തു.