തിരുവല്ല: നഗരത്തിന്റെ പ്രവേശന കവാടമായ രാമഞ്ചിറ ബൈപാസ് ജംഗ്ഷനിൽ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയുടെ നേതൃത്വത്തിൽ പണിതീർത്ത ഉദ്യാനം തിരുവല്ല എം എൽ എ അഡ്വ. മാത്യു ടി . തോമസ് നാടിനു സമർപ്പിച്ചു. തിരുവല്ല നഗരം മനോഹരമാക്കുന്നതിന്റെ മുന്നോടിയാണ് അതിന്റെ പ്രവേശനകവാടങ്ങൾ മനോഹരമാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. മനോഹരമാക്കപ്പെട്ട പ്രദേശങ്ങൾ സാമൂഹികവിരുദ്ധരുടെ കടന്നു കയറ്റത്തിൽനിന്നു സംരക്ഷിക്കുവാനും പരിപാലിക്കുവാനും പോലീസ് ഡിപ്പാർട്മെന്റും നഗരസഭയും മുൻകൈ എടുക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. പൊതുജനങ്ങൾക്കുവേണ്ടി ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങൾ മനോഹരമായി പൂർത്തിയാക്കി മാതൃകയാകുന്ന തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയെ എം എൽ എ അഭിനന്ദിച്ചു.
സമ്മേളനത്തിൽ ടി എം എം ഗ്രൂപ്പ് ചെയർമാൻ ജോർജ്ജ് കോശി മൈലപ്ര അധ്യക്ഷം വഹിച്ചു. തിരുവല്ല നഗരസഭാ ചെയർപേഴ്സൺ അനു ജോർജ്ജ്, തിരുവല്ല DYSP ആഷാദ് എസ, PWD AEE ശുഭ പി കെ , ടി എം എം സെക്രട്ടറി ബെന്നി ഫിലിപ്പ്, ട്രഷറാർ എബി ജോർജ്ജ്, അഡ്മിനിസ്ട്രേറ്റർ ജോർജ്ജ് മാത്യു നഗരസഭാംഗം മാത്യൂസ് ചാലക്കുഴി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു
നാടിന്റെ പുരോഗതിയിൽ നാട്ടുകാർക്കൊപ്പം എന്നും പങ്കുചേരുന്ന തിരുവല്ല മെഡിക്കൽ മിഷന്റെ പ്രവർത്തന ചരിത്രത്തിലെ മറ്റൊരു പൊൻതൂവലാണ് രാമഞ്ചിറ ജംഗ്ഷന്റെ സൗന്ദര്യവൽക്കരണം