തിരുവനന്തപുരം : സംസ്ഥാനത്തെ 3 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു .പോസ്റ്റൽ, ഹോം വോട്ടുകളാണ് ആദ്യം എണ്ണുന്നത്.പത്ത് മണിയോടെ ഏകദേശ ചിത്രം വ്യക്തമാകും.വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്കഗാന്ധിയും പാലക്കാട്ട് ബി.ജെ.പി.യുടെ സി.കൃഷ്ണകുമാറും ചേലക്കരയിൽ എൽ.ഡി. എഫിലെ യു. ആർ. പ്രദീപുമാണ് ലീഡ് ചെയ്യുന്നത്.സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻഡിഎ ആണ് ലീഡ് ചെയ്യുന്നത്.
