ശബരിമല : ശബരിമലയിൽ വൻ ഭക്തജന തിരക്ക്. നടതുറന്ന ആദ്യ 4 മണിക്കൂറിൽ 25,000ത്തോളം പേർ ദർശനം നടത്തി.നിലവിൽ ഭൂരിഭാഗം ഭക്തരും സമയം പാലിക്കാതെയാണ് ദർശനം നടത്തുന്നതെന്നും ഇത് തിരക്ക് നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ദേവസ്വം ബോർഡ് അറിയിച്ചു. വെർച്ചൽ ക്യു വഴി ബുക്ക് ചെയ്യുമ്പോൾ അനുവദിക്കപ്പെടുന്ന സമയത്ത് തന്നെ തീർത്ഥാടകർ എത്തണമെന്ന് ബോർഡ് നിർദേശിച്ചു .