അടൂർ: റവന്യൂ കോംപ്ലക്സ് നിർമ്മാണ പദ്ധതിക്ക് ഭരണാനുമതി ലഭ്യമായതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. 2023- 24 സാമ്പത്തിക വർഷ ബജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതിക്ക് നിലവില്‍ റവന്യൂ വകുപ്പിന്റെ തനത് പ്ലാൻ ഫണ്ട് വകയിരുത്തിയാണ് 5 കോടിയുടെ ഭരണാനുമതി ലഭ്യമായത്.
പദ്ധതിയുടെ ഒന്നാം ഘട്ടം ഈ സര്‍ക്കാരിന്റെ കാലയളവില്‍ തന്നെ പൂര്‍ത്തീകരിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.