തിരുവല്ല : തിരുവല്ല ഹോർട്ടികൾച്ചർ ഡെവലെപ്പ്‌മെൻറ് സൊസൈറ്റിയുടെ ജേക്കബ് കാട്ടാശ്ശേരി കർഷക അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. കൃഷി ഉപജീവനമായി സ്വീകരിച്ചിട്ടുള്ള ജില്ലയിലെ കർഷകരെയാണ് പരിഗണിക്കുന്നത്. 25001 രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്ക്കാരം.അപേക്ഷ നൽകേണ്ട അവസാന തീയതി ഡിസംബർ 10. കൂടുതൽ വിവരങ്ങൾക്ക്: 9447440466