പുനലൂർ – മൂവാറ്റുപുഴ ഹൈവേയിൽ കലഞ്ഞൂർ സ്ക്കൂളിന് സമീപത്തെ വളവിൽ ആംബുലൻസ് നിയന്ത്രണം വിട്ട് കെ എസ് ആർ ടി സി ബസ്സിൽ ഇടിക്കുകയായിരുന്നു.
ആംബുലൻസിൽ ഡ്രൈവറും രോഗിയുമടക്കം നാല് പേരാണ് ഉണ്ടായിരുന്നത്. ഇവരെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബസ് യാത്രക്കാരായ നാല് പേർക്ക് പരുക്കേറ്റു. ഇവരും പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയിട്ടുണ്ട്.
പത്തനംതിട്ട സ്വദേശിയായ ആംബുലൻസ് ഡ്രൈവർ വിപിൻ്റെ പരിക്ക് സാരമുള്ളതായതിനാൽ വിപിനെ തിരുവനന്തപുരം മെഡിക്കൽകോളേജിലെക്ക് മാറ്റി.