കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ സിപിഎം നേതാവ് പി.ആർ.അരവിന്ദാക്ഷൻ ,ബാങ്ക് ജീവനക്കാരൻ സി.കെ.ജിൽസ് എന്നിവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു .കള്ളപ്പണക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. എറണാകുളം പിഎംഎൽഎ കോടതി ജാമ്യഹർജി തള്ളിയതിനെ തുടർന്നാണ് അരവിന്ദാക്ഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. അരവിന്ദാക്ഷന് നേരത്തെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. ഇതിനു ശേഷമാണ് ഇപ്പോള്‍ സ്ഥിരം ജാമ്യം ലഭിച്ചിരിക്കുന്നത്. 334 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് പി.ആര്‍. അരവിന്ദാക്ഷൻ .