Monday, February 3, 2025
No menu items!

subscribe-youtube-channel

HomeCareerസ്കൂൾ ബസ്...

സ്കൂൾ ബസ് ഡ്രൈവറെ കാണാതായ  സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയെന്ന്   ജില്ലാ പോലീസ് മേധാവി

പത്തനംതിട്ട : സ്കൂൾ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ബസ് ഡ്രൈവറെ കാണാതായ കേസിന്റെ അന്വേഷണം ഊർജ്ജിതമാക്കിയതായി ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ അറിയിച്ചു.

ജില്ലാ പൊലീസ് മേധാവി നേരിട്ട് അന്വേഷിക്കുന്ന കേസിന്റെ മുഖ്യ അന്വേഷണോദ്യോഗസ്ഥൻ അടൂർ ഡി വൈ എസ് പി ജി സന്തോഷ്‌ കുമാറാണ്. കടമ്പനാട് വടക്ക് മലയിലരികത്ത് തുഷാര മന്ദിരം തുളസിധരൻപിള്ള (77)യെ ഈ വർഷം ജൂൺ നാലിനാണ് കാണാതായത്.

കടമ്പനാട് കെ ആർ കെ പി എം സ്കൂളിന്റെ ബസിലെ ഡ്രൈവറാണ് ഇദ്ദേഹം. ബസ് കടമ്പനാട് കുഴിയാലയിൽ വച്ച് 4 ന് രാവിലെ 11.15 ന് ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയും ഓട്ടോയിൽ യാത്രചെയ്ത പുരുഷനും സ്ത്രീക്കും ഗുരുതര പരിക്കുകൾ സംഭവിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ, പരിക്കേറ്റ ശിവാനന്ദൻ മരിച്ചു. അപകടം നടന്നയുടൻ തുളസിധരൻപിള്ളയെ സ്ഥലത്തുനിന്നും കാണാതായി.   ഏനാത്ത് പോലീസ് ഇയാളെ പ്രതിയാക്കി കേസെടുത്തിരുന്നു.
      
ഏഴാം തിയതി മകൾ തുഷാര നൽകിയ മൊഴിപ്രകാരമാണ് ഏനാത്ത് പോലീസ് കാണാതായതിന് കേസ് എടുത്തത്.  തുളസിധരൻപിള്ളയെ കാണാതാവുമ്പോൾ ധരിച്ചിരുന്നത് കടുത്ത പച്ച നിറത്തിലുള്ള ഫുൾകൈ ഷർട്ടും വെള്ളമുണ്ടുമായിരുന്നു,  വെള്ളത്തോർത്തും ധരിച്ചിരുന്നു. അന്നത്തെ എസ് ഐ വിജിത് കെ നായരാണ് മൊഴിവാങ്ങി കേസെടുത്തത്.

പ്രാഥമികമായി ചെയ്യേണ്ട നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി, ഇയാളെ കണ്ടെത്താനുള്ള തെരച്ചിൽ ഊർജ്ജിതമാക്കുകയും അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള അന്വേഷണത്തിൽ 16 അംഗ പ്രത്യേകസംഘം തുളസിധരൻ പിള്ളക്ക് വേണ്ടിയുള്ള തെരച്ചിൽ വ്യാപകമാക്കി അന്വേഷണം തുടരുകയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടൂർ ഡി വൈ എസ് പി (ഫോൺ 9497990034), എസ് എച്ച് ഓ ഏനാത്ത് (9497947142), ഏനാത്ത് പോലീസ് സ്റ്റേഷൻ ( 9497908364)  നമ്പരിൽ ബന്ധപ്പെടണമെന്ന് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ നിന്ന് അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുസ്തക പ്രകാശനം നടന്നു

തിരുവല്ല:  സിയറാ ലിയോണിലെ വജ്ര വ്യാപാരി പുസ്തകത്തിൻ്റെ പ്രകാശനം നടന്നു.  ചലച്ചിത്ര സംവിധായകൻ എം.ബി.പത്മകുമാർ പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ്  ഏബ്രഹാം തോമസിന്  നൽകി പ്രകാശനം നിർവ്വഹിച്ചു. കെ. ഭാസ്കരൻ നായർ പെരിങ്ങര എഴുതി...

ഛത്തീസ്ഗഢില്‍ ഐ.ഇ.ഡി സ്‌ഫോടനം : രണ്ട് ജവാൻമാർക്ക് വീരമൃത്യു

ബീജാപൂര്‍ : ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ നക്സലൈറ്റുകൾ നടത്തിയ ഐഇഡി സ്ഫോടനത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. സ്റ്റേറ്റ് ടാസ്ക് ഫോഴ്സിലെ ചീഫ് കോൺസ്റ്റബിൾ ഭരത് ലാൽ സാഹു, കോൺസ്റ്റബിൾ സതേർ സിങ്ങ് എന്നിവരാണ്...
- Advertisment -

Most Popular

- Advertisement -