പെരിങ്ങര: പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ കേരളോത്സവത്തിന്റെ സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീന മാത്യു അധ്യക്ഷത വഹിച്ചു. കലാകായിക മത്സരങ്ങളിൽ വിജയികളായവർക്ക് പുളിക്കീഴ് എസ്.ഐ സുരേന്ദ്രൻ സമ്മാനദാനം നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം സോമൻ താമരച്ചാലിൽ, സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ജയ എബ്രഹാം, ജനപ്രതിനിധികളായ ചന്ദ്രു എസ് കുമാർ, ഷൈജു എം സി, സനൽകുമാരി, അശ്വതി രാമചന്ദ്രൻ,പഞ്ചായത്ത് സെക്രട്ടറി ഷാജി എ തമ്പി, ഹേൽസൺ, അലീന, ആഷിക എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനത്തോടനുബന്ധിച്ച് ഗാനമേള, നാടൻപാട്ട് എന്നിവയും നടത്തപ്പെട്ടു