പത്തനംതിട്ട : ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഡിസംബര്‍ 13 ന് നടക്കുന്ന സാഹചര്യത്തില്‍ ക്ഷേത്ര പരിസരങ്ങളിലും പൊങ്കാല കടന്നുപോകുന്ന പ്രദേശങ്ങളായ തിരുവല്ല നഗരസഭ, കടപ്ര, നിരണം, കുറ്റൂര്‍, പെരിങ്ങര, നെടുമ്പ്രം ഗ്രാമപഞ്ചായത്തുകളിലും ഡിസംബര്‍ 12 ന് രാത്രി ഒമ്പത് മുതല്‍ 13 ന് വൈകിട്ട് അഞ്ചുവരെ ബാറുകളും കള്ളുഷാപ്പുകളും വിദേശമദ്യഷോപ്പുകളും ഉള്‍പ്പെടെയുളള എല്ലാവിധ മദ്യത്തിന്റെയും വില്‍പ്പന നിരോധിച്ചും കടകള്‍ അടച്ചും സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ ഉത്തരവായി.