ശബരിമല : ശബരിമലയിൽ മഴയും മൂടൽ മഞ്ഞും ശക്തമായതോടെ
തീർഥാടകൾ ജാഗ്രത പാലിക്കണമെന്ന് ദേവസ്വം ബോർഡും സർക്കാരും. വ്യാഴം പുലർച്ചെ മുതൽ ശബരിമലയിലും പരിസര പ്രദേശങ്ങളിലും മഴയും മഞ്ഞും തുടരുകയാണ്. എന്നാൽ നിലവിൽ ശബരിമലയിലും പമ്പയിലും ആശങ്കപ്പെടേണ്ട സാഹചര്യങ്ങൾ ഇല്ലെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു. വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ മുന്നൊരുക്കങ്ങൾ നടത്തിക്കഴിഞ്ഞു. തീർഥാടകർക്ക് നിയന്ത്രണങ്ങൾ ഇതുവരെ ഏർപ്പെടുത്തിയിട്ടില്ല.
ശബരിമലയിലെ മഴ സാന്നിധ്യവും അനുബന്ധ സാഹചര്യങ്ങളും വിലയിരുത്താൻ എഡി എമ്മിനെ ചുമതലപ്പെടുത്തി. ശബരിമലയിലെ ഉൾവനങ്ങളിൽ മഴ ശക്തമാകുന്നുണ്ടോ എന്നും നിരീക്ഷിക്കും. രാത്രിയാത്ര ചെയ്യുന്ന തീർഥാടകർ ജാഗ്രത പുലർത്തണം.
തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നതിനാൽ അവിടെ നിന്നുള്ള തീർഥാടകരുടെ എണ്ണത്തിൽ നേരിയ കുറവുണ്ട്.