തിരുവല്ല : ചക്കുളത്തു പൊങ്കാലയോട് അനുബന്ധിച്ച് തിരുവല്ല വെൽഫെയർ സൊസൈറ്റിയും വൈശാഖ് ജൂവലറിയൂം ചേർന്ന് നടത്തിയ അന്നദാനത്തിൻ്റെ സമർപ്പണം അക്കീരമൺ കാളിദാസ ഭട്ടതിരി നിർവഹിച്ചു. പ്രസിഡൻ്റ് സാം ഈപ്പൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ആർ ജയകുമാർ, വിനോദ് തീരുമൂലപുരം, ജെ വൈശാഖ് മണികണ്ഠൻ, സുരേഷ് കാവുംഭാഗം, അഡ്വ ആർ നിതീഷ്, ജയകുമാർ വള്ളംകുളം, ബാബു ഐസക്ക്, രതീഷ് പാലിയിൽ , അജു ഉമ്മൻ, രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു