ചെന്നൈ : ചെന്നൈയിൽ അണ്ണാ സർവകലാശാല ക്യാമ്പസില്‍ വിദ്യാർഥിനിക്കു ക്രൂരപീഡനം. ഇന്നലെ രാത്രി പള്ളിയിൽ പ്രാർഥന കഴിഞ്ഞ് ആൺ സുഹൃത്തിനൊപ്പം മടങ്ങിയ രണ്ടാം വർഷ വിദ്യാർഥിനിയാണ് ആക്രമിക്കപ്പെട്ടത്. സുഹൃത്തിനെ രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദിച്ച് അവശനാക്കിയതിന് ശേഷം പെണ്‍കുട്ടിയെ കുറ്റിക്കാട്ടില്‍ വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചു. സംഭവത്തില്‍ കോട്ടൂര്‍പുരം പോലീസ് അന്വേഷണം ആരംഭിച്ചു.