Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsവയനാട് പുനരധിവാസം...

വയനാട് പുനരധിവാസം : 750 കോടി മുടക്കി 2 ടൗൺഷിപ്പുകള്‍ : ചുമതല ഊരാളുങ്കലിന്

തിരുവനന്തപുരം : വയനാട് പുനരധിവാസത്തിൻ്റെ ഭാ​ഗമായി രണ്ട് എസ്റ്റേറ്റുകളിലായി മോഡൽ ടൗൺഷിപ്പ് നിർമ്മിക്കും.കല്‍പ്പറ്റ എല്‍സ്‌റ്റോണ്‍ എസ്‌റ്റേറ്റിലും നെടുമ്പാല എസ്‌റ്റേറ്റിലുമാണ് മോഡല്‍ ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കുന്നത് .ഊരാളുങ്കൽ സൊസൈറ്റിക്കാണു പുനരധിവാസത്തിന്റെ നിർമാണച്ചുമതല. 750 കോടി മുടക്കിയാണ് നിർമാണം.

എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ അഞ്ച് സെന്റ് സ്ഥലത്ത് 1000 ചതുരശ്ര അടിയിലുള്ള വീടുകളാണ് നിര്‍മിക്കുക.നെടുമ്പാല എസ്റ്റേറ്റില്‍ പത്ത് സെന്റ് സ്ഥലത്തായിരിക്കും 1000 ചതുരശ്ര അടിയിലുള്ള വീടുകള്‍ നിര്‍മിക്കുന്നത്. റോഡ്, പാര്‍ക്ക് തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. ഭാവിയിൽ പുനർനിർമാണം നടത്താനും കൂടുതൽ വികസിപ്പിക്കാനും സാധിക്കുന്ന വിധത്തിലായിരിക്കും വീടുകളുടെ നിർമാണം.ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം പുനരധിവാസ പദ്ധതിക്ക് അംഗീകാരം നല്‍കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആന്റോ ആന്റണിയുടെ പേരും ചിത്രങ്ങളും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ നിന്ന് മറയ്ക്കണം –  തിരഞ്ഞെടുപ്പ് വരണാധികാരി

പത്തനംതിട്ട : പത്തനംതിട്ട ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ പേരും ചിത്രങ്ങളും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ നിന്ന് മറയ്ക്കണമെന്ന് തിരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ പത്തനംതിട്ട ജില്ലാ കലക്ടർ നിർദേശം നൽകി. ആന്റോ...

കൈനകരി കുട്ടമംഗലം ചക്കംകരി ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹം

ആലപ്പുഴ : കൈനകരി കുട്ടമംഗലം ചക്കംകരി ഭഗവതി ക്ഷേത്രത്തിൽ ദിലീപ് വാസവൻ ശ്രീധര വൈദികമഠത്തിൻ്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന 46-ാമതു ശ്രീമദ് ഭാഗവത സപ്താഹം ശ്രീവല്ലഭേശ്വര മതപാഠശാലാധ്യാപകൻ മോഹനകുമാർ കണിയാന്തറ ഭദ്രദീപം തെളിച്ചു് ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -