Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeHealthകൈ ശസ്ത്രക്രിയ...

കൈ ശസ്ത്രക്രിയ ദ്വിദിന അടിസ്ഥാന കോഴ്സ് ബിലീവേഴ്സ് ആശുപത്രിയിൽ നടന്നു

തിരുവല്ല : ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രി  ഓർത്തോപീഡിക്സ് വിഭാഗത്തിന്റെയും സെൻട്രൽ ട്രാവൻകൂർ ഓർത്തോപീഡിക് സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കൈ ശസ്ത്രക്രിയ സംബന്ധിച്ച ദ്വിദിന അടിസ്ഥാന കോഴ്സ് നടന്നു. ഇന്ത്യൻ സൊസൈറ്റി ഫോർ സർജറി ഓഫ് ദ ഹാൻഡ് എന്ന സംഘടന നടത്തുന്ന കോഴ്സ് ആദ്യമായാണ് കേരളത്തിലെ ഒരു കേന്ദ്രത്തിൽ നടന്നത്.

ഓർത്തോപീഡിക് സർജന്മാരും പ്ലാസ്റ്റിക് സർജന്മാരും അടക്കം 70 ഓളം പേർ പങ്കെടുത്ത  കോഴ്സിന്റെ ഔദ്യോഗിക ഉദ്ഘാടനം കേരള ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ആശുപത്രി മാനേജറുമായ റവ ഫാ സിജോ പന്തപള്ളിൽ ഉദ്ഘാടനം ചെയ്തു. ഐ എസ് എസ് എച്ച് മുൻ പ്രസിഡൻറ് പ്രൊഫ ഡോ ഭാസ്കരാനന്ദകുമാർ സ്വാഗതം ആശംസിച്ചു.

ചടങ്ങിൽ അസോസിയേറ്റ് ഡയറക്ടർ പ്രൊഫ ഡോ സാമുവൽ ചിത്തരഞ്ജൻ, ഓർത്തോ വിഭാഗം മേധാവി പ്രൊഫ ഡോ വിനു മാത്യു ചെറിയാൻ , ഹാൻഡ് സർജൻമാരായ പ്രൊഫ ഡോ തോമസ് ഏഞ്ചലോ സ്കറിയ, പ്രൊഫ ഡോ ഏക്നാഥ് ജെ, പ്ലാസ്റ്റിക്ക് സർജറി വിഭാഗം മേധാവി ഡോ ദീപക്ക് അരവിന്ദ് എന്നിവർ പങ്കെടുത്തു.

കൈകൾക്ക് ഉണ്ടാകുന്ന പരിക്കുകൾക്ക് നടത്തുന്ന റേഡിയോളജി രോഗനിർണയങ്ങളും, ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട അനസ്തേഷ്യ , ടെൻഡൻ, നേർവ് റിപ്പയറുകളും തുടങ്ങി പരിക്ക് കൈകാര്യം ചെയ്യുന്ന രീതികളും വരെ വിശദീകരിക്കുന്ന ക്ലാസുകൾ കോഴ്സിന്‍റെ ഭാഗമായി ഉണ്ടായിരുന്നു. ഐ എസ് എസ് എച്ച് നടത്തുന്ന 80-ാമത് അടിസ്ഥാന കോഴ്സ് ആയിരുന്നു ബിലീവേഴ്സ് നടന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഭൂമി അഴിമതി : വിവാദ ഭൂമി തിരികെ സർക്കാരിന് നൽക്കാനൊരുങ്ങി സിദ്ധരാമയ്യയുടെ ഭാര്യ

മൈസൂരു : മൈസൂരു അർബൻ ഡവലപ്മെന്റ് അതോറിറ്റി (മുഡ) അഴിമതിക്കേസിൽ വിവാദമായ ഭൂമി തിരികെ സർക്കാരിന് നൽക്കാനൊരുങ്ങി സിദ്ധരാമയ്യയുടെ ഭാര്യ പാർവ്വതി. ഇഡി കേസെടുത്തതിന് പിന്നാലെയാണ് സിദ്ധരാമയ്യയുടെ നീക്കം .14 പ്ലോട്ടുകൾ ആണ്...

അഴിയിടത്തുചിറ ഗവൺമെൻറ് ഹൈസ്കൂളിൽ യോഗാദിനാഘോഷം നടന്നു

തിരുവല്ല: അഴിയിടത്തുചിറ ഗവൺമെൻറ് ഹൈസ്കൂളിൽ യോഗാദിനാഘോഷം നടന്നു. കുട്ടികൾക്ക് യോഗ പരിശീലനം നൽകിയാണ് യോഗാ ദിന പ്രവർത്തനങ്ങൾ ആരംഭിച്ചത്. ശരീരത്തിനും മനസ്സിനും ഉണർവ് പ്രദാനം ചെയ്യുന്ന വിവിധ യോഗാ രീതികൾ അധ്യാപിക ജയന്തി.ജിയുടെ നേതൃത്വത്തിൽ...
- Advertisment -

Most Popular

- Advertisement -