കൗമാര പ്രായത്തിൽ നേരിടുന്ന വെല്ലുവിളികളെപ്പറ്റി ഫിലിപ്പ് മമ്പാട് പ്രത്യേക ക്ലാസുകൾ നയിച്ചു. ബിഷപ്പ് ഡോ. ടി. സി ചെറിയാൻ, വൈദീക ട്രസ്റ്റി റവ. പി. ടി മാത്യു, സെക്രട്ടറി റവ. സജി ഏബ്രഹാം, പ്രതിനിധി സഭ ഉപാദ്ധ്യക്ഷൻ ഡെന്നി എൻ മത്തായി, റവ. വർഗീസ് ഫിലിപ്പ്, റവ. അനിഷ് തോമസ് ജോൺ, റവ. കുര്യൻ സാം വർഗീസ്, റവ. സി.പി മർക്കോസ്, റവ. തോമസ് തോട്ടത്തിൽ, റവ. ഷിബിൻ മാത്യു ഫിലിപ്പ്, റവ. പി.വി യാക്കോബ്, ഡീക്കൻ റജി ലാസർ, സൂസമ്മ നൈനാൻ തുടങ്ങിയവർ പ്രസംഗിച്ചു.
സമ്മേളനം നാളെ സമാപിക്കും. രാവിലെ 9.30 -ന് പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം സമാപന പൊതുസമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകും. ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ അദ്ധ്യക്ഷത വഹിക്കും.