Monday, July 7, 2025
No menu items!

subscribe-youtube-channel

HomeNewsപൈപ്പ് ലൈനിലെ...

പൈപ്പ് ലൈനിലെ ചോർച്ച പരിഹരിച്ചില്ല : കുറ്റൂരിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു

തിരുവല്ല: ഉന്നത നിലവാരത്തിൽ നവീകരണം നടത്തിയ കുറ്റൂർ -മനയ്ക്കച്ചിറ റോഡിലെ പുത്തൂർ കാവ് ക്ഷേത്രത്തിന് സമീപം കുടിവെള്ള പൈപ്പിലെ ചോർച്ച പരിഹരിക്കാൻ റോഡ് ഇളക്കി അഞ്ചു ദിവസമായിട്ടും പരിഹാരമായില്ല.  ജെസിബി ഉപയോഗിച്ച് റോഡ് കുഴിച്ചെങ്കിലും പൈപ്പ് കാണാൻ സാധിക്കാത്തതിനെ തുടർന്ന് കുഴിച്ച ഭാഗം ഇന്ന്  വൈകിട്ടോടെ മൂടി. ജനുവരി 1ന് പണി തുടങ്ങുന്നതിന്റെ ഭാഗമായി പൈപ്പ് പൂട്ടിയിരുന്നു. ഇതോടെ പ്രദേശത്ത് കുടിവെളള ക്ഷാമം നേരിടുകയാണ്. റോഡ് വെട്ടി പൊളിച്ചതോടെ വരുന്ന വാഹനങ്ങൾ ഒരു ഭാഗത്തുകൂടെയാണ് കടന്ന് പോകുന്നത്.

പണി തുടങ്ങിയപ്പോൾ തന്നെ  മറുവശത്തുകൂടിയാണ് പൈപ്പ് പോയിരിക്കുന്നതെന്ന് അറിയിച്ചിരുന്നെങ്കിലും  അധികൃതർ റോഡ് വെട്ടിപൊളിക്കുക ആയിരുന്നെന്ന് നാട്ടുകാർ ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാലവർഷം ശക്തം : 2 ജില്ലകളിൽ റെഡ് അലേർട്ട് ,9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇന്ന് കണ്ണൂരും കാസറഗോഡും റെഡ് അലേർട്ടും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും...

പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയുടെ  50-ാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കം

മാന്നാർ : പരുമല സെന്റ് ഗ്രീഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെ 50-ാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക്  12ന് ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ...
- Advertisment -

Most Popular

- Advertisement -